Monday, May 6, 2024
HomeKeralaയൂസൗഫ മൗക്കോക്കോ ഡോര്‍ട്ടുമുണ്ടുമായി കരാര്‍ പുതുക്കി എന്ന വാര്‍ത്ത‍ നിഷേധിച്ച്‌ താരത്തിന്‍റെ ഏജന്റ്റ്

യൂസൗഫ മൗക്കോക്കോ ഡോര്‍ട്ടുമുണ്ടുമായി കരാര്‍ പുതുക്കി എന്ന വാര്‍ത്ത‍ നിഷേധിച്ച്‌ താരത്തിന്‍റെ ഏജന്റ്റ്

ലപ്പുറം: അറബിക്കടലിനടയില്‍ 15 മീറ്റര്‍ താഴ്ചയില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച്‌ അര്‍ജന്റീന ആരാധകന്‍.

ക്രൊയേഷ്യയുമായുള്ള സെമി ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പ് ലക്ഷദ്വീപിലെ കവരത്തിയിലെ അര്‍ജന്റീന ആരാധകനായ മുഹമ്മദ് സ്വാദിഖ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു.

മത്സരത്തില്‍ അര്‍ജന്റീന ജയിച്ചാല്‍ ആഹ്ലാദ സൂചകമായി കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കും. മൂന്നു ഗോളിന് ജയിച്ച്‌ മെസ്സിപ്പട ഫൈനലിലെത്തി. അതിന് ശേഷമാണ് സ്വാദിഖും സംഘവും പ്രഖ്യാപനം നടപ്പാക്കിയത്.

ആഴക്കടലിനു തൊട്ടു മുന്‍പുള്ള ‘അദ്ഭുതമതില്‍’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകള്‍ക്കിടയിലാണ് മിശിഹ തിളങ്ങി നില്‍ക്കുന്നു. സ്‌കൂബാ ടീമിന്റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.

കടലിനടയിലെ മെസ്സിയുടെ കട്ടൗട്ട് ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ലക്ഷദ്വീപിന്റെ അര്‍ജന്റീന സ്‌നേഹം ലോകമറിയട്ടെ എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് സ്വാദിഖ് പറയുന്നു. കവരത്തിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കായികവിഭാഗത്തില്‍ ജീവനക്കാരനാണ് സ്വാദിഖ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular