Tuesday, April 23, 2024
HomeGulfവന്യമൃഗങ്ങള്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയില്‍

വന്യമൃഗങ്ങള്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയില്‍

ബുദാബി: പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി ഇത്തിഹാദ് റെയില്‍ മുന്നോട്ട്. വന്യമൃഗങ്ങള്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കില്‍ വികസനത്തിലേക്ക് മുന്നേറുകയാണ് ഇത്തിഹാദ് റെയില്‍.

ഇതിനായി പ്രത്യേക ഇടനാഴിയും അനിമല്‍ ക്രോസിങ്ങും ഇത്തിഹാദ് റെയില്‍വേ നിര്‍മ്മിച്ചു. നോ ഹോണ്‍ സോണ്‍, ബഫര്‍ സോണ്‍ തുടങ്ങിയവയും ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ ദ്രോഹിക്കാതെയും വികസനം സാധ്യമാകുമെന്ന് യുഎഇ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

1200 കി മീ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പദ്ധതി കടന്നുപോകുന്ന മേഖലകളിലെ നൂറുകണക്കിന് മരങ്ങളാണ് യുഎഇ മാറ്റി നടുന്നത്. ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിച്ചാണ് വികസനപദ്ധതി മുന്നോട്ടുപോകുന്നതെന്ന് ഇത്തിഹാദ് റെയില്‍ ഡെപ്യൂട്ടി പ്രോജക്‌ട് മാനേജര്‍ ഖലൂദ് അല്‍ മസ്റൂയി അറിയിച്ചു. സൗദി അറേബ്യയുടെ അതിര്‍ത്തി മുതല്‍ ഫുജൈറ വരെയുള്ള പദ്ധതിയുടെ 70% നിര്‍മാണം പൂര്‍ത്തിയായി. 2024ല്‍ യാത്രാ സര്‍വ്വീസ് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular