Thursday, April 25, 2024
HomeIndiaമഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം, 360 സീറ്റുകളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് ഉദ്ധവ് താക്കറെ വിഭാഗം

മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം, 360 സീറ്റുകളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 360 സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തി.

സഖ്യകക്ഷിയായ ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ബാലാസാഹെബാഞ്ചി ശിവസേന 248 വാര്‍ഡുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്.ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കാണിത്.

പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സിപി 232 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 195 സീറ്റിലും ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന 158 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നതായാണ് വിവരം.

34 ജില്ലകളിലായി 7135 പഞ്ചായത്തുകളുടെ വിധിയാണ് ഇന്ന് അറിയുക. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular