Friday, April 26, 2024
HomeCinemaരാജകുമാരി: അതിസുന്ദരിയായി തമന്ന; ബാന്ദ്രയിലെ ലുക്ക് പുറത്ത്

രാജകുമാരി: അതിസുന്ദരിയായി തമന്ന; ബാന്ദ്രയിലെ ലുക്ക് പുറത്ത്

ദിലീപ്-അരുണ്‍ ഗോപി ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ്.

ചിത്രത്തിന്റെ പൂജയ്‌ക്കായി കേരളത്തിലെത്തിയ തമന്നയെ ആവേശപൂര്‍വ്വമാണ് ആരാധകരും സിനിമാ പ്രേമികളും വരവേറ്റത്. ഇപ്പോഴിതാ, തമന്നയുടെ പിറന്നാള്‍ ദിനത്തില്‍ ബാന്ദ്രയിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രാജകുമാരിയെപ്പോലെ അതിസുന്ദരിയായാണ് തമന്ന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2017-ല്‍ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത്. മുംബൈയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളിലൊന്നാണ്.

മാസ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ശരത് കുമാര്‍, ഈശ്വരി റാവു, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാജി കുമാര്‍-ഛായാഗ്രഹണം. സംഗീതം -സാം സി.എസ്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, കലാസംവിധാനം- സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular