Thursday, March 28, 2024
HomeUSAസോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്ടോബര്‍...

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ന്

ന്യൂജേഴ്സി: സോമര്‍ സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്ടോബര്‍ 1 ന് വെള്ളിയാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ആന്റണി പുല്ലുകാട്ട് അറിയിച്ചു. ഇടവകയിലെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് 7:30- ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപതാ അസിസ്റ്റന്‍റ് വികാരി റവ. ഫാ. മെല്‍വിന്‍ പോള്‍ മുഖ്യ കാര്‍മ്മികനായിരിക്കും. വികാരി വെരി റവ. ഫാ. ആന്റണി പുല്ലുകാട്ട് സഹകാര്‍മികത്വം വഹിക്കും. ദിവ്യബലിമധ്യേ ഫ്രാന്‍സിസ്ക്കന്‍ സഭയിയില്‍ നിന്നുള്ള റവ ഫാ. മീന വരപ്രസാദ് വചന സന്ദേശം നല്‍കും. തുടര്‍ന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ നടക്കും.
ഇറ്റലിയിലെ അസീസിയില്‍ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി 1181-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ജനിച്ചു.
ആദ്യകാലങ്ങളില്‍ ലോകത്തിന്റെ ഭൗതികതയില്‍ മുഴുകി വളരെ സുഖലോലുപരമായ ജീവിതമാണ് ഫ്രാന്‍സിസ് നയിച്ചിരുന്നത്. അദ്ദേഹത്തിന് യേശുവിന്റെ ഒരു ദര്‍ശനം ഉണ്ടാവുകയും ഇത് ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാന്‍സിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചു.
ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാന്‍സിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ല്‍ പാപ്പായുടെ അനുഗ്രഹത്തോടെ ഫ്രാന്‍സിസ്കന്‍ സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു
വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ മിശിഹായെ അടുത്തനുകരിച്ചിട്ടുളള മറ്റൊരു വിശുദ്ധനില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭാരതത്തിലെ ഋഷികളെപ്പോലെ അസ്സീസിയിലെ മഹര്‍ഷി സകല ചരാചരങ്ങളെയും സ്നേഹിച്ചു.
പക്ഷികളോടു സുവിശേഷം പ്രസംഗിക്കുമ്പോള്‍ അവ അദ്ദേഹത്തിന്റെ കൈകളിലും തോളത്തുമൊക്കെ വന്നിരിക്കുമായിരുന്നു. ഗുബിയോയിലെ നരഭോജിയായ ചെന്നായെ അദ്ദേഹം മെരുക്കിയെടുത്ത കഥ പ്രസിദ്ധമാണ്.
1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി (Patron Saint of Ecology) പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ സൂര്യഗീതം (Canticle of the Sun) വിശ്വപ്രസിദ്ധമാണ്. എല്ലാം  മരണം പോലും അദ്ദേഹത്തിന് സഹോദരനോ സഹോദരിയോ ആണ്. ‘ എന്റെ ദൈവം എന്റെ സമസ്തവും” എന്ന് ഫ്രാന്‍സിസ് എപ്പോഴും ഉരുവിടുമായിരുന്നു. അദ്ദേഹം നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ശക്തമായ പ്രലോഭനങ്ങളെയും പിശാചുക്കളുടെ ഉപദ്രവങ്ങളെയും അദ്ദേഹം അതിജീവിച്ചത് ദൈവകൃപയാലാണ്.
വിശുദ്ധന്റെ ജീവിതകാലത്തു തന്നെ ഫ്രാന്‍സിസ്കന്‍ സഭ യൂറോപ്പിലും പൗരസ്ത്യദേശത്തും വ്യാപിച്ചു. അതോടെ സഭ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു. പഞ്ചക്ഷതങ്ങള്‍ ലഭിച്ച് രണ്ടു വര്‍ഷമായപ്പോള്‍ -1226 ഒക്ടോബര്‍ 3-ന് വിശുദ്ധന്‍ 142-ാം സങ്കീര്‍ത്തനം പാടിക്കൊണ്ട് മരിച്ചു.
1228-ല്‍ ഒമ്പതാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയില്‍ മാത്രമല്ല, ആംഗ്ലിക്കന്‍-പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളിലും വിശുദ്ധ ഫ്രാന്‍സിസ് ആദരിക്കപ്പെടുന്നു.
വിശുദ്ധന്റെ മധ്യസ്ഥ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍ , ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസത്തിലെ തിരുകര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വികാരിഅച്ചനും, ട്രസ്റ്റിമാരും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
തിരുനാളിനു നിയോഗങ്ങള്‍ സമര്‍പ്പിക്കാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ അലക്‌സ് (914) 6459899, ജസ്റ്റിന്‍ ജോസഫ് (732) 7626744, സെബാസ്റ്റ്യന്‍ ആന്റണി (73) 6903934, ടോണി മാങ്ങാന്‍ (347) 721 8076, മനോജ് പാട്ടത്തില്‍ (908) 4002492
വെബ്: www.stthomassyronj.org
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular