Thursday, March 28, 2024
HomeIndiaചൈനീസ് സൈന്യത്തിൽ പാകിസ്താനികളായ സൈനിക ഓഫീസർമാരെ നിയമിക്കുന്നു ;

ചൈനീസ് സൈന്യത്തിൽ പാകിസ്താനികളായ സൈനിക ഓഫീസർമാരെ നിയമിക്കുന്നു ;

ഇസ്ലാമാബാദ് ; ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറൻ, ദക്ഷിണ തിയറ്റർ കമാൻഡുകളിൽ പാകിസ്താനികളായ സൈനിക ഓഫീസർമാരെ നിയമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് .

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ചകളും ,നീക്കങ്ങളും നടക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ചൈനയുടെ വെസ്റ്റേൺ , സതേൺ തിയേറ്റർ കമാൻഡ് എന്നിവയുടെ ആസ്ഥാനത്ത് പാക് ലെയ്സൺ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിൽ ഉൾപ്പെടുന്ന സിൻജിയാങ്ങും , ടിബറ്റ് സ്വയംഭരണ പ്രദേശവും ഇന്ത്യയുമായി അതിർത്തികൾ പങ്കിടുന്നവയാണ് . കഴിഞ്ഞ മാസം ചൈന ജനറൽ വാങ് ഹൈജിയാങ്ങിനെ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ പുതിയ കമാൻഡറായി നിയമിച്ചിരുന്നു. ഈ കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ വിന്യസിക്കുന്നതും ചൈന തുടരുകയാണെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular