Saturday, April 20, 2024
HomeKeralaകോഴിക്കോട് വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; ആളപയമില്ല

കോഴിക്കോട് വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; ആളപയമില്ല

കോഴിക്കോട്: കോഴിക്കോട് വാണിജ്യകെട്ടിടത്തിന് തീപിടിച്ചു. തൊണ്ടയാട് ബൈപ്പാസില്‍ ഉള്ള വാണിജ്യ കെട്ടിടത്തിന് ആണ് തീപിടിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയാണ്. പാര്‍ക്കിങ് ഭാഗത്ത് നിര്‍ത്തിയിട്ട ബൈക്കുകളിലും തീ പടര്‍ന്നിട്ടുണ്ട്.

രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് തീ പടര്‍ന്നിട്ടില്ലെങ്കിലും താഴത്തെ നിലയില്‍ 15 മിനിറ്റായി തീ കത്തുകയാണ്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു സര്‍സീസ് സെന്ററാണ്. അവിടത്തെ വാഹനങ്ങളിലേക്കും തീ പടര്‍ന്നുവെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular