Thursday, April 25, 2024
HomeGulfഗവര്‍ണറേറ്റുകളില്‍ വിവിധ പദ്ധതികള്‍; രണ്ടു ദശലക്ഷം റിയാലിന്‍റെ കരാറുകളില്‍ ഒപ്പുവെച്ചു

ഗവര്‍ണറേറ്റുകളില്‍ വിവിധ പദ്ധതികള്‍; രണ്ടു ദശലക്ഷം റിയാലിന്‍റെ കരാറുകളില്‍ ഒപ്പുവെച്ചു

സ്കത്ത്: സുല്‍ത്താനേറ്റിന്റെ വിവിധ ഗവര്‍ണറേറ്റുകളിലായി രണ്ടു ദശലക്ഷം റിയാലിലധികം നിക്ഷേപമൂല്യമുള്ള 25 ഉപഭോക്തൃ കരാറുകളില്‍ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു.തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ മൂന്ന് വ്യവസായിക പദ്ധതികള്‍, ദാഖിലിയ ഗവര്‍ണറേറ്റില്‍ 15 പാര്‍പ്പിട, വാണിജ്യ പദ്ധതികള്‍, മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മൂന്നു വ്യവസായിക വാണിജ്യ പദ്ധതികള്‍, ദോഫാറില്‍ രണ്ടു വാണിജ്യ, വ്യവസായിക പദ്ധതികള്‍, അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ വാണിജ്യ പദ്ധതി, ദാഹിറ ഗവര്‍ണറേറ്റില്‍ വാണിജ്യ റെസിഡന്‍ഷ്യല്‍ പദ്ധതി എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുന്നത്.

നിക്ഷേപപദ്ധതികളുടെ പ്രതിനിധികളുമായി പാര്‍പ്പിട മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹമദ് ബിന്‍ അലി അല്‍ നസ്വാനിയാണ് കരാറില്‍ ഒപ്പുവെച്ചത്.പ്ലാസ്റ്റിക് ബാഗ് ഫാക്ടറി, വാണിജ്യ സ്റ്റോര്‍, സ്കൂള്‍, വെയര്‍ഹൗസുകള്‍, ഐസ് ഫാക്ടറി, ഓഫിസുകള്‍, തൊഴിലാളികളുടെ താമസസൗകര്യം എന്നിവയുടെ നിര്‍മാണം പദ്ധതികളില്‍ ഉള്‍പ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular