Thursday, March 28, 2024
HomeEuropeമാര്‍ട്ടിനസിന് എതിരെ പരാതിയുമായി ഫ്രഞ്ച് എഫ് എ

മാര്‍ട്ടിനസിന് എതിരെ പരാതിയുമായി ഫ്രഞ്ച് എഫ് എ

ലോകകപ്പിനു ശേഷം എമിലിയാനോ മാര്‍ട്ടിനസ് എംബപ്പെയെ ലക്ഷ്യം വെച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അതിരുകള്‍ ലംഘിച്ച ആഹ്ലാദങ്ങള്‍ക്കും എതിരെ പരാതി ഉന്നയിച്ച്‌ ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍.

ഫ്രഞ്ച് ഫുട്ബോള്‍ തലവന്‍ നോയല്‍ ലെ ഗ്രെറ്റ് ഇപ്പോള്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഇത് സംബന്ധിച്ച്‌ ഒരു കത്തിലൂടെയാണ് പരാതി അറിയിച്ചത്.

താന്‍ അര്‍ജന്റീനക്ക് കത്ത് അയച്ചു എന്നും എമി മാര്‍ട്ടിനസിന്റെ പ്രവര്‍ത്തനങ്ങള്‍ അബ്നോര്‍മല്‍ ആണെന്നും കായിക ലോകത്ത് ഇത്തരം അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ തനിക്ക് ആകില്ല എന്നും നോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പ് ഫൈനല്‍ വിജയിച്ച ശേഷം എമി മാര്‍ട്ടിനസ് എംബപ്പെ ലക്ഷ്യം വെച്ച്‌ പല കാര്യങ്ങളും ചെയ്തിരുന്നു. അര്‍ജന്റീനയുടെ ട്രോഫി പരേഡ എംബപ്പെയുടെ മുഖം പതിച്ച്‌ ഡോള്‍ എടുത്ത് എനി ബസ്സിനു മുകളില്‍ സഞ്ചരിച്ചതോടെ എമിക്ക് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular