Saturday, April 27, 2024
HomeAsiaയു.എസ് കൊലപ്പെടുത്തിയ സവാഹിരിയുടെ വിഡിയോ പുറത്തുവിട്ട് അല്‍ഖാഇദ

യു.എസ് കൊലപ്പെടുത്തിയ സവാഹിരിയുടെ വിഡിയോ പുറത്തുവിട്ട് അല്‍ഖാഇദ

കാബൂള്‍: യു.എസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്ത അയ്മാന്‍ അല്‍ സവാഹിരിയുടെ വിഡിയോ പുറത്തുവിട്ട് അല്‍ഖാഇദ.

സവാഹിരി അവതരിപ്പിക്കുന്ന 35 മിനിറ്റ് വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, വിഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. വിഡിയോയുടെ ട്രാന്‍സ്സ്ക്രിപ്റ്റ് ചിത്രീകരിച്ച സമയത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നില്ല.

വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന സവാഹിരിയെ ജൂലൈ 31ന് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചുവെന്നാണ് യു.എസ് അവകാശപ്പെട്ടിരുന്നത്. ഒസാമ ബിന്‍ലാദനെ 2011ല്‍ വധിച്ച ശേഷം യു.എസ് നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് സവാഹിരിയുടെ കൊലപാതകത്തെ വിലയിരുത്തുന്നത്.

ബിന്‍ലാദനും സവാഹിരിയും യു.എസിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ഭീകരരാണ്. 1998ലെ എംബസി ബോംബ് സ്ഫോടനത്തിലും സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണത്തിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് യു.എസ് അറിയിക്കുന്നത്. വര്‍ഷങ്ങളോളം പാകിസ്താന്‍ അതിര്‍ത്തിയില്‍ സവാഹിരി ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നാണ് യു.എസ് വിശ്വസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular