Friday, March 29, 2024
HomeIndiaഅടല്‍ ബിഹാരി വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയില്‍ രാജ്യം

അടല്‍ ബിഹാരി വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയില്‍ രാജ്യം

കൊച്ചി: അടല്‍ ബിഹാരി വാജ്‌പേയിയുടെ 98-ാം പിറന്നാള്‍ സ്മരണയില്‍ രാജ്യം. ഇന്ത്യന്‍ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച മാതൃകയായിരുന്ന ദേശീയനേതാവിന്റെ സ്മരണയില്‍ രാജ്യം.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടേയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അമരക്കാരനായും മാറിയ അടല്‍ബിഹാരി വാജ്‌പേയി 1924 ഡിസംബര്‍ 25നായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനിച്ചത്. മൂന്ന് തവണ പ്രധാന മന്ത്രിയായ അടല്‍ജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ ശക്തിയുടേയും സമചിത്തത യുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നല്‍കിയത്.

ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാ ഗാന്ധിയ്‌ക്കും ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ കോണ്‍ഗ്രസിതര ദേശീയ നേതാവായി വാജ്‌പേയി തന്റെ ഭരണനിപുണത തെളിയിച്ചു. വാജ്‌പേയുടെ ഭരണത്തിന്‍ കീഴില്‍ ലോകരാഷ്‌ട്ര ങ്ങള്‍ക്കുമുന്നില്‍ ശക്തമായ നയങ്ങളാണ് ഭാരതം മുന്നില്‍ വെച്ചത്.

വാജ്‌പേയ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിട്ടാണ് സാമൂഹിക രംഗത്തേക്കിറങ്ങിയത്.1942-ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ പോരാട്ട വേദി യിലെത്തി. 1951-ല്‍ ഭാരതീയ ജന സംഘത്തിന്റെയും, 1977ല്‍ ജനതാ പാര്‍ട്ടിയുടേയും സ്ഥാപക നേതാക്കളില്‍ ഒരാളായി മാറി. മൊറാര്‍ജി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രി പദമലങ്കരിച്ച അദ്ദേഹം 1996 ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനെ അധികാരത്തിലെത്തിച്ച്‌ പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി കയറി. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവായിരുന്നുവെങ്കിലും ജനങ്ങള്‍ 1998 ല്‍ വീണ്ടും അധികാരത്തിലേറ്റി. കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകള്‍ ഏറ്റുവാങ്ങിയ 13 മാസത്തെ ഭരണത്തില്‍ പക്ഷേ ഭാരതം ലോകത്തിന് മുന്നില്‍ ശക്തമായ രാഷ്‌ട്രമാണെന്ന് തെളിയിച്ചു.

പൊഖ്റാനിലെ ആണവ പരീക്ഷണവും, കാര്‍ഗില്‍ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്ബന്ന രാഷ്‌ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാന്‍ അദ്ദേഹ ത്തിനായി. 1999 ല്‍ 303 സീറ്റുകളില്‍ വിജയിച്ച്‌ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി യപ്പോഴും സര്‍ക്കാരിനെ നയിക്കാന്‍ ലോകരാഷ്‌ട്രങ്ങളുടെ മുഴുവന്‍ കുതന്ത്രങ്ങളും തിരിച്ചറി യാവുന്ന വാജ്‌പേയി തന്നെ പ്രധാനമന്ത്രിയാകാന്‍ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രം. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ എ ബി വാജ്‌പേ യിയെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കിയാണ് രാജ്യം ആദരിച്ചത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച്‌ 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular