Monday, May 6, 2024
HomeIndia'ഗൂഗിള്‍ മാപ്സിന് വേണ്ടി 'മാപ്മൈഇന്ത്യ'യെ പുറത്താക്കി'; "സ്വദേശി" എതിരാളികളെ ഞെരുക്കുന്ന ടെക് ഭീമനെതിരെ സി.ഇ.ഒ രോഹന്‍...

‘ഗൂഗിള്‍ മാപ്സിന് വേണ്ടി ‘മാപ്മൈഇന്ത്യ’യെ പുറത്താക്കി’; “സ്വദേശി” എതിരാളികളെ ഞെരുക്കുന്ന ടെക് ഭീമനെതിരെ സി.ഇ.ഒ രോഹന്‍ വര്‍മ

ന്ത്യന്‍ നാവിഗേഷന്‍ ആപ്പായ മാപ് മൈ ഇന്ത്യയുടെ (MapmyIndia) സി.ഇ.ഒ രോഹന്‍ വര്‍മ അമേരിക്കന്‍ ടെക് ഭീമന്‍ ഗൂഗിളിനെതിരെ രംഗത്ത്.

“സ്വദേശി” എതിരാളികളെ ഞെരുക്കി തളര്‍ത്തിക്കൊണ്ടുള്ള ഗൂഗിളിന്റെ മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെയും സമ്ബദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതായി രോഹന്‍ വര്‍മ പറഞ്ഞു.

2020ല്‍ മാപ്മൈഇന്ത്യയുടെ ആന്‍ഡ്രോയ്ഡ് ആപ്പ്, പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്ത സംഭവത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു. ”2020-ലെ കോവിഡ് സമയത്ത്, മാപ്മൈഇന്ത്യയുടെ നാവിഗേഷന്‍ ആപ്പ്, ആളുകള്‍ക്ക് അടുത്തുള്ള കണ്ടെയ്‌ന്‍മെന്റ് സോണുകളും ടെസ്റ്റിങ്, ചികിത്സാ സെന്ററുകളും കാണിച്ചുകൊടുത്ത്, അവരെ സുരക്ഷിതമായിരിക്കാന്‍ സഹായിച്ചിരുന്നു. ഇത് ഗൂഗിള്‍ മാപ്സിന് (Google Maps) നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഗൂഗിള്‍, മാപ്മൈഇന്ത്യയുടെ ആപ്പ്, പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തെ’ന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൂഗിള്‍ ഒരു മത്സര വിരുദ്ധ കുത്തകയാണെന്ന് വ്യാവസായിക, സര്‍ക്കാര്‍ തലത്തിലുള്ളവര്‍ക്കും വിഷയം വിശദമായി പഠിച്ചവര്‍ക്കും പൊതുവായി അറിയുന്ന കാര്യമാണ്. അത് മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പുത്തന്‍പുതിയ വിപണികളിലുടനീളം അതിന്റെ കുത്തക നിലനിര്‍ത്തുന്നു. ഇതര ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ആപ്പ് സ്റ്റോറുകള്‍, മാപ്പുകള്‍ പോലുള്ള ആപ്പുകള്‍ തുടങ്ങിയവ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കുമിടയില്‍ വ്യാപിക്കുന്നത് ഗൂഗിള്‍ ഏറെക്കുറെ അസാധ്യമാക്കിയിരിക്കുന്നു. -രോഹന്‍ വര്‍മ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വിപണികളില്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഗൂഗ്ളിന് ഒക്ടോബറില്‍ കോമ്ബറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) 1337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. വാണിജ്യതാല്‍പര്യത്തിന് അനുസരിച്ച്‌ ആന്‍ഡ്രോയ്ഡ് മൊബൈലുകളെ ദുരുപയോഗം ചെയ്തതിനായിരുന്നു പിഴ. ഉപയോക്താക്കളെ വര്‍ധിപ്പിക്കുക എന്ന ആത്യന്തിക ഉദ്ദേശ്യത്തിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ ബിസിനസ് രീതികളില്‍ മാറ്റം വരുത്താനും സിസിഐ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ സി.സി.ഐ ഉത്തരവിനെതിരെ അപ്പീല്‍ ട്രൈബ്യൂണലായ എന്‍.സി.എല്‍.എ.ടിയെ ഗൂഗിള്‍ സമീപിച്ചു. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാകുമെന്നും മൊബൈല്‍ ഉപകരണങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും ഗൂഗ്ള്‍ വക്താവ് അറിയിച്ചു. സി.സി.ഐ തീരുമാനം ഇന്ത്യന്‍ ഉപയോക്താക്കളെ സുരക്ഷാഭീഷണികളിലേക്ക് തള്ളിവിടുമെന്നും കമ്ബനി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular