Thursday, April 25, 2024
HomeEditorialമദ്യപിച്ചു പ്രശ്നങ്ങളിൽ ചെന്നു പെടുന്ന വിദേശികൾക്കു കുടിയേറ്റ പ്രശ്നങ്ങൾ ഉണ്ടാവാമെന്നു മുന്നറിയിപ്പ്

മദ്യപിച്ചു പ്രശ്നങ്ങളിൽ ചെന്നു പെടുന്ന വിദേശികൾക്കു കുടിയേറ്റ പ്രശ്നങ്ങൾ ഉണ്ടാവാമെന്നു മുന്നറിയിപ്പ്

പുതു വത്സരാഘോഷത്തിനിടെ മദ്യപിച്ചു പ്രശ്നങ്ങളിൽ ചെന്നു പെടുന്ന വിദേശികൾക്കു കുടിയേറ്റ പ്രശ്നങ്ങൾ വരെ ഉണ്ടാവാമെന്നു മുന്നറിയിപ്പ്. മദ്യപിച്ചു കഴിഞ്ഞാൽ വാഹനം ഓടിക്കരുത്. അങ്ങിനെയൊരു കുറ്റത്തിനു പിടിക്കപ്പെടുന്ന വിദേശികൾക്കു കുടിയേറ്റ പ്രക്രിയയിൽ തടസങ്ങൾ വരെ ഉണ്ടാവാം.

മദ്യപാനം അനുവദിച്ചിട്ടുണ്ടെങ്കിലും മോശമായ പെരുമാറ്റം കുറ്റകരമാണ്. സദാചാരലംഘനമെന്ന കുറ്റം ആരോപിക്കപ്പെട്ട  ആളെ യുഎസിൽ പ്രവേശിപ്പിക്കാൻ നിയമപരമായ തടസം ഉണ്ടാവും. ചിലപ്പോൾ വിമാനം കയറ്റി വിടുകയും ചെയ്യും.

മറ്റൊരു രാജ്യത്തു നിസാരമായി തോന്നുന്ന ഒരു കുറ്റകൃത്യം യുഎസിൽ ഏറെ ഗൗരവമുള്ളതായി മാറാം. യുഎസ് സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടാവാം. എന്നാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും കുറ്റകരം തന്നെ. വിദേശികൾക്ക് ആവുമ്പോൾ കുടിയേറ്റ പ്രക്രിയ സങ്കീർണമായി മാറും.

ചെറിയ കുറ്റത്തിനുള്ള അറസ്റ്റ് മനോവീര്യം കെടുത്തും. എന്നാൽ വിദേശ പൗരന്മാരുടെ പ്രശ്നങ്ങൾ അതിനും മേലെയാണ്.

അരിസോണയിൽ ലൈസൻസ് ഇല്ലാതായാൽ മദ്യപിച്ചു വാഹനം ഓടിച്ചാൽ അതിൽ സദാചാര ലംഘനം കൂടി വരും. അപ്പോൾ അയാളെ യുഎസിൽ നിന്നു പുറത്താക്കും.

അമിതമായി മദ്യപിക്കുന്നവർ വാഹനം ഓടിച്ചില്ലെങ്കിലും മറ്റു പ്രശ്‍നങ്ങളിൽ വീഴാം. ഉദാഹരണത്തിനു ബാറിലൊരു വഴക്കുണ്ടായാൽ മിക്കവാറും എല്ലാവരെയും പൊലീസ് പിടിച്ചുകൊണ്ടു പോകും. അക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താം.

അങ്ങിനെയൊരു കുറ്റം ചുമത്തിയാൽ ഇമിഗ്രെഷൻ വകുപ്പിനോട് പല പ്രാവശ്യം അതു വിശദീകരിക്കേണ്ടി വരും. പരസ്യമായി മൂത്ര വിസർജനം നടത്തിയാൽ അശ്‌ളീല കുറ്റം വരാം.  ചുരുക്കിപ്പറഞ്ഞാൽ സ്വന്തം സംയമനം വെടിയരുത്. ചുറ്റുവട്ടത്തു പ്രശ്നം കണ്ടാൽ വേഗത്തിൽ മുങ്ങണം.

2015 ൽ സ്റേറ് ഡിപ്പാർട്മെൻറ് കൊണ്ടു വന്ന നിയമം അനുസരിച്ചു കുറ്റകൃത്യങ്ങളിൽ ഏർപെടുന്നവർക്കു പൗരത്വം ഇല്ലെങ്കിൽ നിലവിലുള്ള വിസ റദ്ദാകും. പിന്നെ പുതിയ വിസയ്ക്ക് അപേക്ഷിക്കണം. അതിനു കടമ്പകൾ ഒട്ടേറെയുണ്ട്. അതിൽ പ്രധാനം വൈദ്യ പരിശോധനയാണ്.

DUI can invite major trouble for non-citizens

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular