Friday, April 19, 2024
HomeGulfപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ നിര്യാണത്തില്‍ സല്‍മാന്‍ രാജാവും സൗദി കിരീടാവകാശിയും അനുശോചിച്ചു; നരേന്ദ്ര മോദിക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ നിര്യാണത്തില്‍ സല്‍മാന്‍ രാജാവും സൗദി കിരീടാവകാശിയും അനുശോചിച്ചു; നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു ലോക നേതാക്കള്‍. വിവിധ ലോക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു അനുശോചനം അറിയിച്ചു. അമ്മ ഹീരാബെന്നിന്റെ നിര്യാണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചനം അറിയിച്ചു. പ്രധാന മന്ത്രിയുടെ കുടുംബത്തോടും രാജ്യത്തോടും അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അനുശോചനം അറിയിച്ചിരുന്നു. 99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ അന്തരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങള്‍.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ അവസരത്തില്‍ പ്രധാമന്ത്രിയുടെ കുടുംബത്തിനൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍.’ പ്രസിഡന്റ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular