Thursday, March 28, 2024
HomeGulfജറൂസലമിനെ ജൂതവത്കരിക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങളെ അപലപിച്ച്‌ ശൂറ കൗണ്‍സില്‍

ജറൂസലമിനെ ജൂതവത്കരിക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങളെ അപലപിച്ച്‌ ശൂറ കൗണ്‍സില്‍

ദോഹ: ജറൂസലം നഗരത്തെയും അല്‍ അഖ്സ മസ്ജിദിനെയും ജൂതവത്കരിക്കാനുള്ള ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെ ശൂറ കൗണ്‍സില്‍ അപലപിച്ചു.

സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സില്‍ പ്രതിവാര സെഷന്‍ യോഗത്തിന്റെ തുടക്കത്തിലാണ് ഇസ്രായേല്‍ നടപടികളില്‍ പ്രതിഷേധിച്ചത്. സമാധാന നടപടികളെ തുരങ്കംവെക്കുന്ന രീതിയില്‍ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ പ്രവര്‍ത്തനം സൃഷ്ടിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച്‌ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെയും ജറൂസലം നഗരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്ബടികളുടെയും പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇസ്രായേല്‍ നടപടികള്‍. ഒരു ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ക്കുനേരെയുള്ള ഗൗരവതരമായ ആക്രമണവും പ്രത്യക്ഷത്തിലുള്ള ലംഘനവുമാണിത്.

അറബ് പാര്‍ലമെന്റും ഇന്റര്‍ പാര്‍ലമെന്ററി യൂനിയനും വേള്‍ഡ് പാര്‍ലമെന്റുകളും ഈ അധിനിവേശ നയത്തില്‍ നിലപാട് സ്വീകരിക്കാനും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

റിയല്‍ എസ്റ്റേറ്റ് വികസനം നിയന്ത്രിക്കുന്ന 2014ലെ നിയമത്തില്‍ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് നിയമത്തെ സംബന്ധിച്ച നിയമ-നിയമനിര്‍മാണകാര്യ സമിതിയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ അവലോകനം ചെയ്തു. നവംബര്‍ 13ന് ശര്‍മ് അല്‍-ശൈഖില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ 27ാമത് സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പാര്‍ലമെന്ററി യോഗം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ലോകത്തിന് ഭീഷണിയുയര്‍ത്തുന്ന കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്‌ കൗണ്‍സില്‍ ചര്‍ച്ചചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular