Saturday, July 27, 2024
HomeEditorialവെള്ളം ധാരാളം കുടിച്ചില്ലെങ്കിൽ വേഗത്തിൽ വാർദ്ധക്യവും രോഗങ്ങളും എത്തുമെന്നു പഠനം

വെള്ളം ധാരാളം കുടിച്ചില്ലെങ്കിൽ വേഗത്തിൽ വാർദ്ധക്യവും രോഗങ്ങളും എത്തുമെന്നു പഠനം

ശരീരത്തിൽ ജലാംശം കുറഞ്ഞാൽ കൂടുതൽ വേഗത്തിൽ വാർദ്ധക്യം ബാധിക്കും. അതു കൊണ്ടു വെള്ളം ധാരാളം കുടിക്കാൻ നാഷനൽ ഇന്സ്ടിട്യൂട്ട്സ് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ ഊന്നിപ്പറയുന്നു. തിങ്കളാഴ്ച വൈദ്യശാസ്ത്ര മാസിക ‘ലാൻസെറ്റ്’ ആണ് 25 വർഷം നീണ്ട ഗവേഷണത്തിന്റെ ഫലം പുറത്തു വിട്ടത്.

വെള്ളം വേണ്ടത്ര കുടിക്കാത്തവർക്കു വേഗത്തിൽ പ്രായം ഏറുന്നതിനു പുറമെ നിത്യ രോഗങ്ങളും വരുമെന്ന് പഠനം പറയുന്നു.

യുഎസിൽ 45 — 66 പ്രായത്തിൽ ഉള്ളവരുടെ രോഗാവസ്ഥകൾ പഠനവിധേയമാക്കി. പിന്നീട് അവരുടെ തന്നെ 70 നും 90 നും ഇടയിലുള്ള അവസ്ഥയും. ഗവേഷണ ഫലം എഴുതിയ നടാലിയ ദിമിത്രീവ പറയുന്നു: “സ്ഥിരമായി ശരീരത്തിൽ ധാരാളം ജലം ഉറപ്പാക്കുന്നവർക്കു വാർദ്ധക്യം വൈകിക്കാൻ കഴിയും എന്നാണ് ഞങ്ങളുടെ പഠനവും മറ്റു ചില പഠനങ്ങളും തെളിയിക്കുന്നത്.”

ശരീരത്തിൽ സോഡിയം കുറവുള്ളവർ വേണ്ടത്ര വെള്ളം കുടിക്കുന്നില്ല എന്നു ഗവേഷകർ കണ്ടു.  ഉയർന്ന കൊളസ്‌ട്രോൾ, രക്തസമ്മർദം, പ്രമേഹം, കുഴിഞ്ഞ കണ്ണുകൾ, ഒട്ടിയ കവിളുകൾ, വരണ്ട തൊലി ഇവയൊക്കെ ഇക്കൂട്ടരിൽ വാർദ്ധക്യം എത്തുന്നതിന്റെ ലക്ഷണങ്ങളായി കണ്ടിരുന്നു.

ഈ വിഭാഗത്തിൽ പെടുന്നവർക്കു നേരത്തെ മരിക്കാനുള്ള  സാധ്യത 20% കൂടുതലാണ്. മാരകമായ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, മറവി, വിട്ടു മാറാത്ത ശ്വാസകോശ രോഗങ്ങൾ ഇവയൊക്കെ ഉണ്ടാവാനുള്ള സാധ്യതയും ഉയർന്നു നിൽക്കുന്നു.

ദിവസേന 8 മുതൽ 10 വരെ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് യുഎസ് ഡി എ പറയുന്നത്. പക്ഷെ 2020 ൽ നടത്തിയ പഠനത്തിൽ, പ്രായപൂർത്തി ആയവരിൽ 20% മാത്രമേ ആ ലക്ഷ്യത്തിൽ എത്തുന്നുള്ളൂ എന്നു കണ്ടെത്തി.

Stay well-hydrated or risk early death: Study

RELATED ARTICLES

STORIES

Most Popular