Friday, April 26, 2024
HomeEditorialഇസ്രയേൽ ശിലോഹാം കുളം കുഴിച്ചെടുക്കും: യേശു ക്രിസ്തു അന്ധനു കാഴ്ച നൽകിയ ഇടം

ഇസ്രയേൽ ശിലോഹാം കുളം കുഴിച്ചെടുക്കും: യേശു ക്രിസ്തു അന്ധനു കാഴ്ച നൽകിയ ഇടം

യേശു ക്രിസ്തു അന്ധനെ സുഖപ്പെടുത്തിയ ഇടമെന്നു ക്രിസ്ത്യാനികളും യഹൂദരും വിശ്വസിക്കുന്ന ശിലോഹാം കുളം ഇസ്രയേൽ കുഴിച്ചെടുക്കുന്നു. രണ്ടായിരം വർഷത്തിനു ശേഷമാണ് ഈ പുണ്യ സ്ഥലം പൊതു ജനങ്ങൾക്കു കാണാൻ കഴിയുക.

സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡയറക്ടറായ സീവ് ഒറെൻസ്റ്റീൻ പറഞ്ഞു: “ജെറുസലേമിന്റെ ബൈബിൾ പൈതൃകം തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന് 2,000 വർഷത്തിനു ശേഷം പൂർണമായും വിശ്വാസികൾക്കായി തുറക്കുന്നു. ലോകമെമ്പാടുമുള്ള ശതകോടികൾക്കു വിശ്വാസം കൊണ്ടു മാത്രമല്ല ഇത് പ്രധാനമാവുന്നത്. വസ്തുതയും കൂടിയാണ്.”

ദാവീദിന്റെ നഗരത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന കുളം ജെറുസലേം വോൾസ് നാഷണൽ പാർക്കിന്റെ ഉള്ളിലാണ്. കുളത്തിന്റെ ഒരു ചെറിയ ഭാഗം പൂർണമായി കുഴിച്ചെടുത്തു വർഷങ്ങൾക്കു മുൻപ് ജനങ്ങൾക്കു തുറന്നു കൊടുത്തിരുന്നു. ഇപ്പോൾ  ശിലോഹാം  പൂർണമായി കുഴിച്ചെടുക്കാനാണ് തീരുമാനം.

വർഷങ്ങൾ നീളുന്ന സംരംഭമാണിത്. ഖനനം കാണാൻ ജനങ്ങൾക്ക് അവസരം നൽകിയേക്കും.

“ഈ ഖനനം ലോകമൊട്ടാകെയുള്ള ക്രിസ്ത്യാനികൾക്കു വളരെയധികം പ്രാധാന്യമുള്ളതാണ്,” ക്രിസ്ത്യൻസ് യുണൈറ്റഡ് ഫോർ ഇസ്രയേൽ ചെയർമാനായ അമേരിക്കൻ പാസ്റ്റർ ജോൺ ഹാഗി പറഞ്ഞു. “ഇവിടെയാണ് യേശു അന്ധനു കാഴ്ച നൽകിയത് (യോഹന്നാൻ 9). രണ്ടായിരം വർഷം മുൻപ് സെക്കന്റ് ടെംപിളിൽ പ്രവേശിക്കും മുൻപ് യഹൂദർ ശുദ്ധി വരുത്തിയിരുന്ന ഇടവുമാണിത്.

“വിശുദ്ധ വേദ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾക്കു ഏറ്റവും മികച്ച തെളിവ് നൽകുന്ന ഇടങ്ങളാണ് ദാവീദിന്റെ നഗരത്തിലെ ശിലോഹവും പിൽഗ്രിമേജ് റോഡും. ക്രിസ്ത്യാനികൾ ഈ പരിശ്രമം കൊണ്ട് അനുഗ്രഹീതരായി.”

ശിലോഹാം 2,700 വര്ഷം മുൻപ് ഇസ്രയേലിന്റെ ജല സംവിധാനത്തിന്റെ ഭാഗമായി നിർമിച്ചതാണ്. ഒന്നേകാൽ ഏക്കർ വിസ്തീര്ണമുണ്ട്. 2004 ൽ ഹാജിഹോൺ വാട്ടർ കമ്പനിയാണ് ചില ജോലികൾക്കിടയിൽ കുളത്തിലെ ഏതാനും പടികൾ കണ്ടെത്തിയത്. അതെ തുടർന്ന് നടത്തിയ സർവേയിലാണ് കുളത്തിന്റെ സ്ഥാനം തീരുമാനമായത്.

Israel plans excavation of Pool of Siloam

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular