Saturday, May 4, 2024
HomeUSAഎമിറേറ്റ്സ് പതിനാറാമൻ മാർപാപ്പക്ക് ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ പ്രാർത്ഥനാഞ്ജലി

എമിറേറ്റ്സ് പതിനാറാമൻ മാർപാപ്പക്ക് ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ പ്രാർത്ഥനാഞ്ജലി

ഹൂസ്‌റ്റൻ :ആഗോള റോമൻ കത്തോലിക്ക സഭയുടെ തലവനും വത്തിക്കാൻസിറ്റി യുടെ അധിപനും  ആയിരുന്ന  കാലം ചെയ്ത എമിറേറ്റ്സ് പതിനാറാമൻ ബനഡിക്ട് മാർപാപ്പക്ക്  ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ പ്രാർത്ഥനാഞ്ജലി.
ഇൻറർനാഷണൽ പ്രയർ ലൈൻ ജനുവരി 3  വൈകീട്ട്  സംഘടിപ്പിച്ച 451 -മത് സമ്മേളനത്തിൽ കോഡിനേറ്റർ  സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു.
വത്തിക്കാനിലെ മേറ്റര്‍ എക്സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ജനുവരി 31 ശനിയാഴ്ച രാവിലെ കാലം ചെയ്ത ബനഡിക്ട് മാർപാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു . ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കൗമാരത്തില്‍ത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.
എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള  ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന  ഒരു സഭ പിതാവായിരുന്നുവെന്നും പതിനാറാമൻ മാർപാപ്പ.  ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം   റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ  ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു . മാർപാപ്പയുടെ സ്മരണാർത്ഥം ഒരുനിമിഷം  മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ പി കുരുവിളഅച്ചൻ പ്രാരംഭ പ്രാർത്ഥനക്ക്  നേതൃത്വം നൽകുകയും ചെയ്തു.
സമ്മേളനത്തിൽ കോഡിനേറ്റർ  സി വി സാമുവേൽ ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു  നിശ്ചയിക്കപ്പെട്ട പാഠഭാഗം ഹൂസ്റ്റണിൽ നിന്നുള്ള ഡെയ്സി ജോർജ്ജ് വായിച്ചു. ബിഷപ്പ് ഡോക്ടർ സി വി മാത്യു “പുതു വർഷത്തിൽ ദൈവം” എന്നവിഷയത്തെ ആധാരമാക്കി പുതുവത്സര സന്ദേശം നൽകി.
അനിശ്ചിതമായി നീണ്ടുപോകുന്ന റഷ്യൻ – ഉക്രൈൻ  യുദ്ധം ,, സാമ്പത്തിക മാന്യത്തിലേക്കു കൂപ്പുകുത്തുന്ന ലോക രാഷ്ട്രങ്ങൾ , കോവിദഃ വീണ്ടും തിരിച്ചു വരുമോ എന്ന ഭയം തുട്ങ്ങി 2003 ലേക് നാം പ്രവേശിക്കുമ്പോൾ അന്തരീക്ഷത്തിൽ ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ  നാം കാണാതെ പോകരുത് .ഇ വിടെയാണ് നമ്മുടെ വിശ്വാസം പരീക്ഷിക്കപെടുന്നത് . എന്നാൽ ദൈവമക്കളെ സംബന്ധിച്ചു ഭയപ്പെടേണ്ടതില്ല     . ജോസെഫിന്റെ , ദാവീദിന്റെ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന ദൈവം ഇന്നും ജീവിക്കുന്നു .പുതുവർഷം നമ്മോടുകൂടെ , നമ്മിൽ വസിക്കുന്ന , നമ്മുടെ പക്ഷത്തു നിൽക്കുന്ന ദൈവത്തെ കണ്ടെത്തുവാൻ നമുക്കു കഴിയണം. അതേസമയം അവനെ തള്ളിക്കളയുമ്പോൾ നമുക്കു എതിരായി നിൽക്കുന്ന ദൈവം ഉണ്ടെന്നുള്ളതും നാം വിസ്മരിക്കരുതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
തുടർന്ന് എബ്രഹാം ഇടിക്കുള മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി . ഹൂസ്റ്റണിൽ നിന്നുള്ള കോർഡിനേറ്റർ  ടി എ മാത്യു  നന്ദി പറഞ്ഞു. ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ട് ആയിരുന്നു
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular