Wednesday, April 24, 2024
HomeGulfബഹ്റൈന്‍ മലയാളി ഫോറം ദിനേശ് കുറ്റിയില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു 2hr

ബഹ്റൈന്‍ മലയാളി ഫോറം ദിനേശ് കുറ്റിയില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു 2hr

നാമ: അന്തരിച്ച നാടക പ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ബഹ്റൈന്‍ മലയാളി ഫോറം അനുസ്മരണം സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സെഗയ്യ കെ.സി.എ ഹാളിലാണ് പരിപാടി. കോവിഡ്19 ജീവന്‍ കവര്‍ന്ന അതുല്യ കലാകാരനെ ഓര്‍മിക്കാനും അനുസ്മരിക്കാനുമുള്ള ചടങ്ങിലേക്ക് എല്ലാ നാടകപ്രേമികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ബഹ്റൈന്‍ മലയാളി ഫോറം പ്രസിഡന്‍റ് ബാബു കുഞ്ഞിരാമന്‍, സെക്രട്ടറി ദീപ ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

ദിനേശ് കുറ്റിയില്‍ അനുസ്മരണാര്‍ഥം ബഹ്റൈന്‍ മലയാളി ഫോറം നടത്തുന്ന ജി.സി.സി റേഡിയോ നാടക മത്സരത്തിനുള്ള സ്ക്രിപ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 15ലേക്ക് നീട്ടിയതായി നാടക മത്സര കോഓഡിനേറ്റര്‍ ജയേഷ് താന്നിക്കല്‍ അറിയിച്ചു. നാടകം ലഭിക്കേണ്ട അവസാന തീയതി ജനുവരി 31ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 38424533 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular