Friday, March 29, 2024
HomeUncategorizedപ്രധാനമന്ത്രിയുടെ സ്വാശ്രയ ഇന്ത്യ പദ്ധതികൾ ഖാദി ഉത്പന്നങ്ങൾക്ക് പുതുജീവൻ നൽകിയെന്നും ജെപി നദ്ദ

പ്രധാനമന്ത്രിയുടെ സ്വാശ്രയ ഇന്ത്യ പദ്ധതികൾ ഖാദി ഉത്പന്നങ്ങൾക്ക് പുതുജീവൻ നൽകിയെന്നും ജെപി നദ്ദ

ന്യൂഡൽഹി : രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ഖാദി ഉത്പാദനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രാജ്യത്തെ ഏഴ് കോടിയോളം വരുന്ന ബിജെപി പ്രവർത്തകർ അത് പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തിയുടെ ഭാഗമായി ഖാദി ഇന്ത്യ സ്റ്റോർ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങി തരുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് മഹാത്മാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച സ്വാശ്രയ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, എന്നീ പദ്ധതികളിലൂടെ രാജ്യത്ത് ഖാദി ഉപയോഗം വർദ്ധിച്ചിരിക്കുകയാണ്. ഇവയുടെ ഉപയോഗം ഇനിയും വർദ്ധിപ്പിക്കാനായി കോടിക്കണക്കിന് ബിജെപി പ്രവർത്തകർ ഇന്ന് മുതൽ ഖാദി ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ജെപി നദ്ദ പറഞ്ഞു.

രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാമത്തെയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 118 ാമത്തെയും ജന്മദിനമാണ് ഇന്ന്. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്നതോടൊപ്പം സ്വതന്ത്ര ഇന്ത്യ മികച്ച രീതിയിൽ മുന്നോട്ട് പോകണമെന്നും മഹാത്മാ ഗാന്ധി ആഗ്രഹിച്ചിരുന്നു.

വളരെ എളിമയുളള ധീരനായ ഒരു ഭരണാധികാരിയായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രി. ചുരുങ്ങിയ കാലം മാത്രമാണ് അദ്ദേഹം അധികാരത്തിൽ തുടർന്നത് എങ്കിലും തന്റെ കഴിവിന്റെ ഏറിയ പങ്കും അദ്ദേഹം രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഉപയോഗിച്ചത് എന്നും നദ്ദ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular