Saturday, April 27, 2024
HomeEuropeയുക്രെയിനില്‍ താത്കാലിക വെടിനിറുത്തല്‍  ഉത്തരവിട്ട് പുട്ടിന്‍

യുക്രെയിനില്‍ താത്കാലിക വെടിനിറുത്തല്‍  ഉത്തരവിട്ട് പുട്ടിന്‍

മോസ്കോ : ഓര്‍ത്തഡോക്സ് ക്രിസ്മസ് ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയിനില്‍ രണ്ട് ദിവസത്തെ വെടിനിറുത്തലിന് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍.

ഓര്‍ത്തഡോക്സ് വിഭാഗം പഴയ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാല്‍ ഇരുരാജ്യങ്ങളിലും ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

രാജ്യത്തെ ഓര്‍ത്തഡോക്സ് നേതാവ് പേട്രിയാര്‍ക് കിറിലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പുട്ടിന്റെ തീരുമാനം. പ്രാദേശിക സമയം, ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നാളെ അര്‍ദ്ധരാത്രി 12 മണി വരെയാണ് വെടിനിറുത്തല്‍. യുക്രെയിന്‍ പക്ഷത്തോടും വെടിനിറുത്തലിന് റഷ്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുട്ടിന്‍ മുഴുവന്‍ സമയ വെടിനിറുത്തലിന് ഉത്തരവിടുന്നത്.

അതേ സമയം, റഷ്യയുടെ തീരുമാനം കാപട്യമാണെന്ന് യുക്രെയിന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മിഖൈലോ പൊഡൊലൈക് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular