Friday, April 19, 2024
HomeAsiaസുഹൃത്തിന്റെ വീട്ടില്‍ ഇടയ്ക്കിടെ പോയി ഭാര്യയുമായി അവിഹിതം; ഒടുക്കം സുഹൃത്തിനെ കൊന്ന് കഴുത്തറുത്ത് യുവാവ്

സുഹൃത്തിന്റെ വീട്ടില്‍ ഇടയ്ക്കിടെ പോയി ഭാര്യയുമായി അവിഹിതം; ഒടുക്കം സുഹൃത്തിനെ കൊന്ന് കഴുത്തറുത്ത് യുവാവ്

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തി, കഴുത്തറുത്ത് മൃതദേഹം കത്തിക്കുകയും ചെയ്തു.

സംഭവത്തില്‍ ദില്ലിയിലെ വസീറാബാദ് സ്വദേശിയായ മുനിഷുദ്ദീന്‍ (22 ) അറസ്റ്റിലായി.

വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വസീറാബാദ് സ്വദേശിയായ റാഷിദാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിന്റെ ഭാര്യയുമായി മുനിഷുദ്ദിന് അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുനിഷുദ്ദീന്‍ പ്ലംബറും റാഷിദ് ഇലക്‌ട്രീഷ്യനുമായിരുന്നു. ഒരുമിച്ച്‌ ജോലി ചെയ്യാന്‍ ഇടവന്നതോടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇരുവരും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുക പതിവാകുകയും ചെയ്തു.

മുനിഷുദ്ദീനും റഷീദിന്റെ ഭാര്യയും അടുപ്പത്തിലാവുകയായിരുന്നു. റാഷിദ് മദ്യപിച്ചെത്തി സ്ഥിരമായി ഭാര്യയെ മര്‍ദിക്കുന്നത് പതിവായതോടെ മുനിഷുദ്ദിനും യുവതിയും ചേര്‍ന്ന് ഇയാളെ ഇല്ലാതാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു.

ഇതിന്റെ ഭാഗമായി മുനിഷുദ്ദീന്‍ റാഷിദിനെ രാംഘട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.മദ്യലഹരിയിലായിരുന്ന മുനീഷുദ്ദിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തറുത്തെടുത്ത ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular