Friday, April 19, 2024
HomeGulfകുവൈത്തില്‍ ഒരാഴ്ചക്കിടെ 25,122 ഗതാഗത നിയമലംഘനം

കുവൈത്തില്‍ ഒരാഴ്ചക്കിടെ 25,122 ഗതാഗത നിയമലംഘനം

കുവൈത്ത് സിറ്റി: ഓരാഴ്ചക്കിടെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയത് 25,122 ഗതാഗത നിയമലംഘനങ്ങള്‍.

സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചതിനു ആറുപേരെ അറസ്റ്റ് ചെയ്തു. ജുഡീഷ്യറി അന്വേഷണത്തിലുള്ള ആറു വാഹനങ്ങള്‍ പിടിച്ചെടുത്തതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അശ്രദ്ധമായി വാഹനമോടിച്ചതിന് 16 പ്രായപൂര്‍ത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയുമുണ്ടായി. 14 മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തു. ഡിസംബര്‍ 31 മുതല്‍ ജനുവരി ആറുവരെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ 296 വലിയ അപകടങ്ങളും 1,024 ചെറിയ അപകടങ്ങളും കൈകാര്യം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular