Friday, April 19, 2024
HomeKeralaപ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി പൊലീസ്

പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി പൊലീസ്

തൃശൂര്‍: സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി പോലീസ്.

നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. തൃശൂര്‍ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി പ്രവീണ്‍ റാണയെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെ പ്രതി ചേര്‍ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീണ്‍ റാണ മുന്‍കൂര്‍ജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം.

പരാതി പിന്‍വലിക്കാന്‍ ഇടനിലക്കാരെ ഉപയോഗിച്ച്‌ സമ്മര്‍ദം ചെലുത്തുന്നതായും വിവരങ്ങളുണ്ട്. താന്‍ ജയിലിലായാല്‍ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കി കേസ് പിന്‍വലിക്കാനാണ് പ്രവീണ്‍റാണയുടെ നീക്കം. ഇയാള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular