Sunday, May 5, 2024
HomeIndiaപുള്ളിപ്പുലി വീട്ടിനുള്ളില്‍ കുടുങ്ങി; വീട്ടുകാരെ ജനാല മുറിച്ച്‌ പുറത്തെത്തിച്ചു

പുള്ളിപ്പുലി വീട്ടിനുള്ളില്‍ കുടുങ്ങി; വീട്ടുകാരെ ജനാല മുറിച്ച്‌ പുറത്തെത്തിച്ചു

ലക്‌നൗ: പുള്ളിപ്പുലി വീട്ടിനുള്ളില്‍ കുടുങ്ങി. പുള്ളിപ്പുലിയെ കണ്ട വീട്ടുകാര്‍ ഭയം മൂലം വഅടുക്കളയില്‍ കയറി വാതില്‍ അടച്ചു. വനംവകുപ്പ് സംഘം എത്തിയാണ് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം.

ശനിയാഴ്ച ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു . ഇതിനു പിന്നാലെ ഗ്രാമവാസികള്‍ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളില്‍ കയറിയത് . ഭയന്ന വീട്ടുകാര്‍ അടുക്കളയില്‍ കയറി വാതില്‍ അടച്ചാണ് പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് ഗ്രാമവാസികള്‍ വീടിനു ചുറ്റും തടിച്ചുകൂടിയെങ്കിലും ഭയം കാരണം ആരും അകത്തേക്ക് പോകാന്‍ തയ്യാറായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാനായില്ല. .രണ്ടുമണിക്കൂറിനുശേഷം വനംവകുപ്പ് സംഘം എത്തി. സംഘം ജനല്‍ മുറിച്ച്‌ കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. അതിനിടയില്‍ പുലി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടില്‍ കയറി. ഒടുവില്‍ ഏറെ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് പുലിയെ വനം വകുപ്പ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular