Friday, March 29, 2024
HomeIndiaആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി മൈക്കല്‍ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി മൈക്കല്‍ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം.ഒരു വര്‍ഷത്തേക്കുകൂടിയാണ് പത്രയുടെ കാലാവധി നീട്ടിയിരിക്കുന്നത്.

മൂന്ന് വര്‍ഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്.സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്ന നിലയിലും ആര്‍ബിഐയുടെ ധനനയ കമ്മിറ്റിയിലെ അംഗമെന്ന പത്ര ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്.

മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആരംഗങ്ങളില്‍ ഒരാളാണ് മൈക്കല്‍ ദേബബ്രത പത്ര.ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് ആറംഗ പണനയ സമിതി.ഗവര്‍ണറെ കൂടാതെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുള്ളത്.എം കെ ജെയിന്‍, എം രാജേശ്വര റാവു, ടി റാബി ശങ്കര്‍ എന്നിവരാണ് ബാങ്കിന്റെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.

അതേസമയം, സോവറിന്‍ ഗോള്‍ഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്.ഡിസംബര്‍, മാര്‍ച്ച്‌ മാസങ്ങളില്‍ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.എട്ട് വര്‍ഷമായിരിക്കും ബോണ്ടുകളുടെ കാലാവധി.അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഇവ പിന്‍വലിക്കാന്‍ കഴിയും.

2.5 ശതമാനമാണ് പലിശ.സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ആണ് ഈ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാല്‍ ഓഫീസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ വഴിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വില്‍ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular