Thursday, April 25, 2024
HomeCinema'ആർ ആർ ആർ' ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിനു ഗോൾഡൻ ഗ്ലോബ് അവാർഡ്

‘ആർ ആർ ആർ’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിനു ഗോൾഡൻ ഗ്ലോബ് അവാർഡ്

ഗോൾഡൻ ഗ്ലോബ് നിശയിൽ തെന്നിന്ത്യയുടെ കൊടി പാറി. 80ആം ഗോൾഡൻ ഗ്ലോബിൽ അവാർഡ് നേടിയത് ‘ആർ ആർ ആർ’ എന്ന തെലുങ്കു ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം.

‘ബെസ്ററ് ഒറിജിനൽ സോങ്’ എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയ ഗാനം രചിച്ചത് ചന്ദ്രബോസ്. സംഗീതം പകർന്നത് കീരവാണി. പാടിയത് കലാ ഭൈരവയും രാഹുൽ സിപ്ലിഗുഞ്ഞും.

കീരവാണിയും ഭാര്യ ശ്രീവള്ളിയും ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. സംവിധായകൻ എസ് എസ് രാജമൗലി, നടന്മാരായ റാം ചരൺ, എൻ ടി ആർ ജൂനിയർ എന്നിവർക്കു കീരവാണി അവാർഡ് സമർപ്പിച്ചു. “അവാർഡ് രാജമൗലിയുടെ ദർശനമാണ് ഈ ചിത്രം,” കീരവാണി പറഞ്ഞു. എനിക്ക് തന്ന പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. സർവ ഊർജവും വിനിയോഗിച്ചു ആടിപ്പാടി പാട്ടു ചിത്രീകരിച്ച എൻ ടി ആറിനും റാം ചരണും നന്ദി.”

രാജമൗലിയുടെ ‘ബാഹുബലി’ ക്കു ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു രണ്ടു വിപ്ലവകാരികളുടെ കഥ പറഞ്ഞ ‘ആർ ആർ ആർ.’ ലോകമൊട്ടാകെ 1,200 കോടി രൂപയാണ് ചിത്രം വാരിയത്. റാം ചരൺ, എൻ ടി ആർ ജൂനിയർ എന്നിവർക്കു പുറമെ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശ്രീറാം, സമുദ്രക്കനി തുടങ്ങിയവർ അഭിനയിച്ചു.

ദക്ഷിണേന്ത്യൻ മെഗാസ്റ്റാർ ചിരഞ്‌ജീവി ട്വീറ്റ് ചെയ്തു: “എന്തൊരു വിസ്മയകരമായ ചരിത്ര നേട്ടം! കീരവാണിക്കു വണക്കം. എല്ലാവർക്കും അഭിനന്ദനം. രാജമൗലി, ഇന്ത്യ അങ്ങയെക്കുറിച്ചു അഭിമാനിക്കുന്നു.”

“അവിശ്വസനീയം,” ഓസ്‌കർ നേടിയ സംഗീത പ്രതിഭ എ ആർ റഹ്മാൻ പറഞ്ഞു. “എല്ലാ യുവാക്കളുടെയും ഇന്ത്യക്കാരുടെയും  പേരിൽ അഭിനന്ദനങ്ങൾ കീരവാണി, രാജമൗലി…പിന്നെ ആർ ആർ ആർ ടീമിനു മൊത്തവും.”

RRR song wins big at Golden Globe

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular