Thursday, May 2, 2024
HomeIndiaലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല -പ്രധാനമന്ത്രി

ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് എങ്ങനെയാണ് തരണം ചെയ്യുക എന്നത് പ്രവചിക്കാന്‍ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

സംഘര്‍ഷം, യുദ്ധം, ഭീകരവാദം തുടങ്ങിയ വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്ലോബല്‍ സൗത്ത് വിര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഭക്ഷ്യവില കൂടുന്നതിനെ കുറിച്ചും കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും മോദി സംസാരിച്ചു.

”ലോകം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നത് സുവ്യക്തമാണെന്നും എപ്പോള്‍ ഇത് അവസാനിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും മോദി യോഗത്തില്‍ പങ്കെടുത്ത വികസ്വര രാജ്യങ്ങളിലെ വിവിധ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. ദ്വിദിന ആഗോള സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് ഇന്ത്യയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular