Thursday, May 2, 2024
HomeIndiaപീഡിപ്പിച്ചത് നൂറിലേറെ സ്ത്രീകളെ, ഫോണില്‍ നിറയെ പീഡന ദൃശ്യങ്ങള്‍; 'ജിലേബി ബാബ' ഇനി അഴിക്കുള്ളിലേക്ക്; രണ്ടു...

പീഡിപ്പിച്ചത് നൂറിലേറെ സ്ത്രീകളെ, ഫോണില്‍ നിറയെ പീഡന ദൃശ്യങ്ങള്‍; ‘ജിലേബി ബാബ’ ഇനി അഴിക്കുള്ളിലേക്ക്; രണ്ടു കേസുകളില്‍ കോടതി ശിക്ഷിച്ചത് 14 വര്‍ഷം തടവ്

ന്യൂഡല്‍ഹി: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആള്‍ദൈവം ‘ജിലേബി ബാബ’ എന്നറിയപ്പെടുന്ന അമര്‍പുരിക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു കോടതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റു രണ്ട് ബലാത്സംഗ കേസുകളിലും ഹരിയാനയിലെ ഫത്തേഹാബാദ് അതിവേഗ കോടതിയാണ് അമര്‍പുരിക്ക് ശിക്ഷ വിധിച്ചത്. പ്രശ്‌ന പരിഹാരങ്ങള്‍ക്കും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ ഇയാള്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇവ കാണിച്ചു ഭീഷണിപ്പെടുത്തി പലരെയും തുടര്‍ പീഡനങ്ങള്‍ക്കും ഇയാള്‍ ഇരയാക്കി. 2018ലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.

ആശ്രമത്തിലെത്തുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഹരിയാന പൊലീസ് 2018ല്‍ ഫത്തേഹാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ഇയാളുടെ ഫോില്‍ നിന്ന് 120 ലൈംഗിക വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പ് പ്രകാരം 14 വര്‍ഷം തടവും മറ്റ് രണ്ട് ബലാത്സംഗ കേസുകളില്‍ ഏഴ് വര്‍ഷവുമാണ് ജിലേബി ബാബയെ ശിക്ഷിച്ചത്. ഫത്തേഹാബാദ് അഡീഷണല്‍ ജില്ലാ ജഡ്ജി ബല്‍വന്ത് സിങ്ങാണ് ശിക്ഷ വിധിച്ചത്. ഇരകളാക്കപ്പെട്ട ആറ് സ്ത്രീകള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular