Saturday, April 20, 2024
HomeAsia' എന്റെ അമ്മാവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് ' അഞ്ച് പേരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ യുവാവ്...

‘ എന്റെ അമ്മാവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് ‘ അഞ്ച് പേരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ യുവാവ് പോലീസിനോട് പറഞ്ഞത്

ബെയ്ജിംഗ് : അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ . സംഭവത്തിനു പിന്നാലെ കാറില്‍ നിന്ന് പറന്നത് കറന്‍സികള്‍ .

ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് സംഭവം . അമിത വേഗതയില്‍ വന്ന കാര്‍ ആളുകളെ ഇടിച്ചു വീഴ്‌ത്തുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ 5 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 22 കാരനായ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോയില്‍, കറുത്ത നിറമുള്ള കാര്‍ അതിവേഗത്തില്‍ ആളുകളുടെ മേല്‍ പായുന്നത് കാണാം. ആളുകള്‍ ചിതറി ഓടുന്നതും ശേഷം ഡ്രൈവര്‍ കാറിന്റെ ഗ്ലാസിലൂടെ നോട്ടുകള്‍ എറിയുന്നതും വീഡിയോയിലുണ്ട്. അതേസമയം പോലീസ് പിടികൂടിയപ്പോള്‍ തന്റെ അമ്മാവന്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു യുവാവ്. എന്തുകൊണ്ടാണ് യുവാവ് ഈ അപകടം ഉണ്ടാക്കിയതെന്ന് ഇതുവരെ അറിവായിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular