ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്ബത്തൂരില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്കാണ് വെടിയേറ്റത്.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രതികള്‍ നേരെ വെടിവെച്ചത്.ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം.
തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവെച്ച് പ്രതികളെ പൊലീസ് കീഴ്പ്പെടുത്തി. ഇരുവരും നിരവധി പീഡന കേസുകളിലെ പ്രതികളാണ്.