Saturday, July 27, 2024
HomeEditorialഇൻസൈറ്റ് പ്രഥമ ഗാന-ദൃശ്യ അവാർഡ് ‘ഇല്ലിമുള്ളി’ന്

ഇൻസൈറ്റ് പ്രഥമ ഗാന-ദൃശ്യ അവാർഡ് ‘ഇല്ലിമുള്ളി’ന്

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് സംഘടിപ്പിച്ച ഗാന-ദൃശ്യ അവാർഡുകൾ പ്രഖ്യാപിച്ചു.  പ്രഥമ ഗാന-ദൃശ്യ അവാർഡുൾപ്പടെ നാലു അവാർഡുകളാണ് ‘ഇല്ലിമുള്ള്’ എന്ന വീഡിയോ ഗാനം നേടിയത്.
ദേശീയ അവാർഡ് ജേതാക്കളായ ചലച്ചിത്രസംവിധായകൻ ശ്രീ. ഫാറൂഖ് അബ്ദുൾ റഹിമാൻ, സംഗീത സംവിധായകൻ ശ്രീ. ബിജിബാൽ, ഗാനരചയിതാവ് ശ്രീ. റഫീഖ് അഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് മത്സരത്തിനായി പരിഗണിച്ച 36 വീഡിയോ ഗാനങ്ങളിൽ നിന്നും അവാർഡുജേതാക്കളെ തിരഞ്ഞെടുത്തത്.  ജൂറി മെമ്പർ ശ്രീ. ഫാറൂഖ് അബ്ദുൾ റഹിമാനാണ് അവാർഡുകൾ ഓൺലൈൻ ആയി പ്രഖ്യാപിച്ചത്.
പ്രേക്ഷകരുടെ വോട്ടിങ്ങിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ‘മൗനരാഗ’മാണ് ജനപ്രിയ ഗാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
മറ്റു അവാർഡുകൾ ഇനി പറയും പ്രകാരമാണ്:
മികച്ച സംവിധായകൻ റാഫി പല്ലശ്ശേന (ഓർമ്മകൾ മായാത്ത കുട്ടിക്കാലം), സംഗീതം -തിയോ സി. ചേർപ്പ് (ഇല്ലിമുള്ള്),  രചന – പ്രദീഷ് പുതുരുത്തി (ഇല്ലിമുള്ള്), ഗായകൻ – സന്തോഷ് സി. ചിറ്റൂർ (ഇല്ലിമുള്ള്), ഗായിക – ലക്ഷ്മി എൽ. വി. (ചിങ്ങനിലാവ്), നടൻ – ആരും അർഹരല്ല, നടി – H. S. സുകൃതി (ജോലി ഹൂൻ മീം), ബാലനടൻ – അലൻ ആന്റണി സി. എ.   (ദി ഗിഫ്റ്റ്  ഓഫ് ഗോഡ്സ് ഓൺ കൺട്രി), ബാലനടി – മീനാക്ഷി (ചിങ്ങനിലാവ്), എഡിറ്റിംഗ് – ജിഷ്ണു വാസുദേവൻ (ചിങ്ങനിലാവ്),  ഛായാഗ്രഹണം – രമേശ് ചുള്ളിക്കൽ (ഓർമ്മകൾ മായാത്ത കുട്ടിക്കാലം) , പോസ്റ്റർ – അശ്വിൻ (ഏൻഡ് ഓഫ് ദി മന്ത് ).
പ്രത്യേക ജൂറി പരാമർശം- (1)  സംഗീതം –  കെ. എ. സൂര്യ ശ്രീഹരി, ആകർഷ് കശ്യപ് & സുരേഷ് ജയചന്ദ്രൻ (കാറ്റരാഗി)  (2) നടി  – രമ്യ അനൂപ് ( മൗനരാഗം)
ശില്പി പ്രമോദ് പള്ളിയിൽ രൂപകല്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗാനദൃശ്യ അവാർഡ്. മറ്റു അവാർഡുജേതാക്കൾക്കു മെഡലും സാക്ഷ്യപത്രവും സമ്മാനിക്കും.
ഫെബ്രുവരി 19 നു പാലക്കാട് ലയൺസ് സ്കൂളിൽ വെച്ച് നടക്കുന്ന ആറാമത് കെ. ആർ. മോഹനൻ  മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ. കെ. വി. വിൻസെന്റ്, ടെക്നിക്കൽ ഡയറക്ടർ ശ്രീ. സനീഷ് സി. കെ.,  ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു. ശ്രീ മാണിക്കോത്ത് മാധവദേവ് സ്വാഗതവും ശ്രീ. സി. കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു
മേതിൽ കോമളൻകുട്ടി, ജനറൽ സെക്രട്ടറി
RELATED ARTICLES

STORIES

Most Popular