Thursday, March 28, 2024
HomeAsiaനേപ്പാളില്‍ വിമാനദുരന്തം ; 68 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു

നേപ്പാളില്‍ വിമാനദുരന്തം ; 68 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു

നേപ്പാളില്‍ വിമാന ദുരന്തം. ഇന്നു രാവിലെ 11നാണ് അപകടം ഉണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് തകര്‍ന്നു വീണത്. പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന യദി വിമാനമാണ് തകര്‍ന്നത്.

വിമാനത്തില്‍ 68 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു.

53 നേപ്പാള്‍ സ്വദേശികളും നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊഖാറയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്.

തകര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular