Saturday, July 27, 2024
HomeEditorialഎന്‍റെ സന്തോഷമാണ് നീ; ഇനിയും കാത്തിരിക്കാന്‍ വയ്യ; ഗോപിസുന്ദറിനോട് അമൃത

എന്‍റെ സന്തോഷമാണ് നീ; ഇനിയും കാത്തിരിക്കാന്‍ വയ്യ; ഗോപിസുന്ദറിനോട് അമൃത

ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
എന്‍റെ സന്തോഷമേ…നിനക്കായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഗോപിയുമൊത്തുള്ള മനോഹര ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

അമൃത സുരേഷും ഗോപിസുന്ദറും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വളരെയധികം സൈബര്‍ അക്രമണങ്ങളും ഇവര്‍ക്ക് നേരെയുണ്ടായി.

പുഞ്ചിരിയോടെയാണ് അമൃതയും ഗോപിസുന്ദറും ഇത്തരം വിമര്‍ശനങ്ങളെ നേരിട്ടത്. തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും ഇവര്‍ സമയം കണ്ടെത്താറുണ്ട്.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷ് യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ചത്. ഗോള്‍ഡന്‍ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ച്‌ ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്.

RELATED ARTICLES

STORIES

Most Popular