Friday, March 29, 2024
HomeIndiaകാളി പോസ്റ്റര്‍ വിവാദം: ലീന മണിമേഖലക്ക് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീംകോടതി; ലീനക്കെതിരെ നടപടി അരുതെന്ന്...

കാളി പോസ്റ്റര്‍ വിവാദം: ലീന മണിമേഖലക്ക് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീംകോടതി; ലീനക്കെതിരെ നടപടി അരുതെന്ന് കോടതി

ന്യൂഡല്‍ഹി: വിവാദമായ ‘കാളി’ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സംവിധായിക ലീന മണിമേഖലക്ക് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീംകോടതി. കേസുകളില്‍ ലീന മണിമേഖലക്കെതിരെ തുടര്‍നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ‘കാളി’ പോസ്റ്റര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ലീന മണിമേഖലക്കെതിരെ ഗൗരവകരമായ മുന്‍വിധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. കേസ് ഫെബ്രുവരി 20ന് വീണ്ടും പരിഗണിക്കും.

തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായിക ലീന മണിമേഖല സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. തന്റെ പുതിയ ഡോക്യുമെന്ററി സിനിമയുടെ പ്രചാരണത്തിനായി കാളീദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമടങ്ങുന്ന പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ലീനയ്‌ക്കെതിരേ ഹിന്ദുത്വശക്തികള്‍ വിദ്വേഷപ്രചാരണം തുടങ്ങിയതും കേസുകള്‍ വന്നതും. എല്ലാം ഉള്‍ക്കൊള്ളുന്ന ദേവിയായി കാളിയെ അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ലീനയുടെ ഹരജിയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച്‌ കാനഡയിലെ ടൊറന്റോയില്‍ കഴിയുന്ന ലീന, അവിടത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് സിനിമയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular