Sunday, May 26, 2024
HomeEditorialകൈരളി ടിവി യു എസ് എ ഷോർട് ഫിലിം മത്സരത്തിന്റെ ജൂറിമാരായി പ്രശസ്ത മലയാള സിനിമ...

കൈരളി ടിവി യു എസ് എ ഷോർട് ഫിലിം മത്സരത്തിന്റെ ജൂറിമാരായി പ്രശസ്ത മലയാള സിനിമ സംവിധായകൻ രഞ്ജിത്തും , എഴുത്തുകാരി പ്രൊഫ ദീപാ നിശാന്തും,ഡോക്ടർ എൻ പി ചന്ദ്രശേഖരനും അടങ്ങുന്ന പാനൽ

നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരത്തിന്റെ ജഡ്‌ജിങ്‌ പാനൽ പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത് നയിക്കും. സാഹിത്യകാരിയും തൃശൂർ കേരള വർമ്മ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ദീപ നിശാന്ത് മറ്റൊരു ജൂറി അംഗം. ഇവർക്കു പുറമെ കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടർ എൻ പി ചന്ദ്ര ശേഖരനും ജൂറിയാണ് .

നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരത്തിന്റെ  ജഡ്‌ജി മാരായി പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര അക്കാഡമി ചെയർമാനും  മലയാളത്തിലെ നിരവധി അവാർഡ് സിനിമകളുടെ  സംവിധായകനും തിരക്കഥ കൃത്തുമായ രഞ്ജിത് ജഡ്ജിങ് പാനൽ ചെയർമാനായിരിക്കും ..

നന്ദനം, പ്രാഞ്ചിയേട്ടൻ  ആൻഡ് സെയിന്റ്,സ്പിരിറ്റ് ,  രാവണ പ്രഭു ,ദേവാസുരം അങ്ങനെ നിരവധി മനോഹര ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച രഞ്ജിത അടുത്തിടെ നേതൃത്വം കൊടുത്തു    തിരുവന്തപുരത്തു നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രാൽസവം  ഉന്നത നിലവാരം പുലര്ത്തിയിരുന്നു എന്ന് മാത്രമല്ല ചലച്ചിത്ര പ്രേമികൾക്ക്  നല്ല സിനിമകളുമായി സംവദിച്ചു അവിസ്മരിണിയ  അനുഭവമായിരുന്നു ..

കൈരളി യൂ  എസ എയുടെ ഷോർട് ഫിലിം  മത്സരത്തിന്റെ ജൂറി ചെയർമാനായി രഞ്ജിത്ത് ബാലകൃഷ്‌ണൻ ചുമതല എല്ക്കുന്നത് സ്നേഹത്തോടെ സന്തോഷത്തോടെ ഞങ്ങൾ അറിയിക്കുന്നു .

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയും  തൃശൂർ രാമവർമ്മ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ  ദീപ നിശാന്ത്    മറ്റൊരു ജൂറി അംഗം …ഓർമ്മ ക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ മലയാളിത്തിലെ യുവ എഴുത്തുകാരിയാണ് ദീപ നിശാന്ത്  സാമൂഹ്യ മാധ്യ മങ്ങളിലൂടെ  വായനക്കാരുടെ മനസുകളിൽ വലിയ സ്ഥാനമാണ് ദീപ ടീച്ചർക്കുള്ളത്  ,കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളാണ് ടീച്ചറിന്റെ

“കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ”,നനഞ്ഞു തീർത്ത മഴകൾ ,ജീവിതം ഒരു മൊണാലിസ ചിരിയാണ് എന്നി പുസ്തകങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ഏറ്റവും അധികം പതിപ്പുകൾ ഇറങ്ങിയവയാണ് .. ഇവർക്കു പുറമെ മറ്റൊരു ജൂറി അംഗം  കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ  ഡോക്ടർ എൻ പി ചന്ദ്ര ശേഖരനാണ്

വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA ആണ് ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. ഇതൊരു മെഗാ ഷോ പരിപാടിയായി മാറും ,ഇങ്ങനെയൊരു സംരംഭം മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതാണ്. 2020 ജനുവരി മുതൽ റിലീസ് ചെയ്തതോ ഇനി ചെയ്യാൻ പോകുന്നതോ ആയ 5 മിനിറ്റ് മുതൽ 25 മിനിറ്റ് വരെ ദ്യർഘമുള്ള പൂർണ്ണമായോ ഭാഗികമോയോ നോർത്ത് അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. പ്രധാനമായും മലയാളത്തിലുള്ള ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് സ്വീകരിക്കപ്പെടുന്നു. 2023 ജനുവരി ആദ്യ വാരം മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു ..

ഇനിയും രെജിസ്റ്റർ ചെയ്യാത്തവർ

KAIRALITVUSASHORTFILMFESTIVAL @ GMAIL .COM , KAIRALITVNY @ GMAIL .COM

ജോസ് കാടാപുറം 9149549586

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular