Friday, April 19, 2024
HomeKeralaപലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കാന്‍ താമസിച്ചു, 40-കാരിയെ റിസോര്‍ട്ടില്‍ എത്തിച്ച്‌ ബലാത്‌സംഗം ചെയ്തു; സുപ്രീംകോടതിയും...

പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കാന്‍ താമസിച്ചു, 40-കാരിയെ റിസോര്‍ട്ടില്‍ എത്തിച്ച്‌ ബലാത്‌സംഗം ചെയ്തു; സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു; പ്രതി അറസ്റ്റില്‍

തോപ്പുംപടി : സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പീഡന കേസിലെ പ്രതി അറസ്റ്റിലായി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഇബ്രാഹിം അബ്ദുള്ള യൂസഫ് എന്ന അല്‍ത്താഫ് (47) ആണ് അറസ്റ്റിലായത്.

കുതിരക്കൂര്‍ കരിയിലെ ധ്യാന്‍ റിസോര്‍ട്ടില്‍ എത്തിച്ച്‌ 40 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 2021 ഡിസംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം. കണ്ണമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പീഡനത്തിനിരയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന് പരാതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് അസി. കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥ് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

സ്വകാര്യ പണമിടപാടുകാരനായ പ്രതിയുടെ പക്കല്‍നിന്ന് പരാതിക്കാരി 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ താമസിച്ചതിനെ തുടര്‍ന്ന് യുവതിയുമായി പ്രതി തര്‍ക്കമുണ്ടായതായും പറയുന്നു. തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കുതിരക്കൂര്‍ കരിയിലെ റിസോര്‍ട്ടില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് പ്രതി നല്‍കിയ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളുകയായിരുന്നു. പിന്നീടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.ജാമ്യം നല്‍കാന്‍ വിസമ്മതിച്ച സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പോലീസ് ഇന്‍സ്‌പെക്ടര്‍ മുന്‍പാ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കണ്ണമാലി എസ്. രാജേഷ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular