Friday, July 26, 2024
HomeGulfത്രിദിന സന്ദര്‍ശനം: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുഎഇയിലെത്തി

ത്രിദിന സന്ദര്‍ശനം: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുഎഇയിലെത്തി

ബുദാബി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യുഎഇയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം യുഎഇയിലെത്തിയത്.

ശനിയാഴ്ച്ച്‌ അദ്ദേഹം യുഎഇയില്‍ നിന്നും മടങ്ങും.

കഴിഞ്ഞ ദിവസം ദുബായിലെത്തിയ വി മുരളീധരനെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, സിദ്ധാര്‍ഥ കുമാര്‍ ബറേലി സ്വാഗതം ചെയ്തു. പിന്നീട് അബുദാബിയിലെത്തിയ മുരളീധരന്‍ യുഎഇ സഹിഷ്ണത കാര്യമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി.

യുഎഇയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ സമാധാനപരവും, ഊര്‍ജ്ജസ്വലമായതുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ വി മുരളീധരന്‍ പ്രശംസിച്ചു. യു എ ഇ നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല അല്‍ നുഐമിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

യുഎഇയിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും, നിയമകാര്യങ്ങളില്‍ മികച്ച രീതിയിലുള്ള സഹകരണം ഉറപ്പ് വരുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടന്നു.

RELATED ARTICLES

STORIES

Most Popular