Friday, July 26, 2024
HomeEditorialഅമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പണിമുടക്കി: സഞ്ചാരികള്‍ തലകുത്തനെ നിന്നത് മിനിറ്റുകളോളം

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പണിമുടക്കി: സഞ്ചാരികള്‍ തലകുത്തനെ നിന്നത് മിനിറ്റുകളോളം

കാണുമ്ബോള്‍ കയറാന്‍ തോന്നുകയും കയറിക്കഴിഞ്ഞാല്‍ ഇറങ്ങാന്‍ തോന്നുകയും ചെയ്യുന്ന ഒന്നാണ് അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ സാഹസിക റൈഡുകള്‍.

ഇത്തരം റൈഡുകള്‍ പണിമുടക്കുന്നത് സംബന്ധിച്ച്‌ നിരവധി സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ചെനയില്‍ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പണിമുടക്കിയതോടെ അതിലുണ്ടായിരുന്ന സഞ്ചാരികള്‍ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്. ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം നടന്നത്. റൈഡ് നിശ്ചലമായതോടെ സഞ്ചാരികള്‍ ആകാശത്ത് കുടുങ്ങുകയും ചെയ്തു.

റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാവുകയും ചെയ്തു. തുടര്‍ന്ന് മെക്കാനിക്കുകള്‍ റൈഡിന് മുകളില്‍ കയറി തകരാറ് പരിഹരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അനുവദനീയമായ ഭാരത്തില്‍ കൂടുതല്‍ പേര്‍ റൈഡില്‍ കയറിയതാണ് തരാറായതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. റൈഡിലുണ്ടായിരുന്ന യാത്രക്കാര്‍ക്കെല്ലാം അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ റീഫണ്ട് നല്‍കുകയും വൈദ്യ സഹായവും ലഭ്യമാക്കുകയും ചെയ്തു.

RELATED ARTICLES

STORIES

Most Popular