Friday, April 19, 2024
HomeIndiaഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനക്കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മൈന അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും നല്‍കിയ പ്രത്യേക ജാമ്യ ഹര്‍ജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചത്.

പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയടക്കം ഗുരുതരമായ ആരോപണങ്ങളായിരുന്നു സിബിഐ പ്രതികള്‍ക്കെതിരെ ഉന്നയിച്ചത്.

എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകളെ കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പിലാണ് സിബിഐയ്ക്ക് ഉത്തരമില്ലാതെ പോയത്. ഓരോ ലക്ഷം രൂപ ജാമ്യ ബോണ്ടായി കെട്ടിവെയ്ക്കണം. വിദേശത്ത് പോകാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഈ മാസം 27ന് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും എന്നിങ്ങനെ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

court allowed anticipatory bail for isro case cuprits

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular