Saturday, April 20, 2024
HomeIndiaഉത്തര്‍പ്രദേശ് സ്വദേശി യാംബുവില്‍ നിര്യാതനായി

ഉത്തര്‍പ്രദേശ് സ്വദേശി യാംബുവില്‍ നിര്യാതനായി

യാംബു: ഉത്തര്‍പ്രദേശ് സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ തെഹ്സില്‍ ഡോമരിയ ഗഞ്ച് സ്വദേശി യാംബുവില്‍ നിര്യാതനായി.

സൈഫുദ്ദീന്‍ അന്‍സാരി (53) ആണ് ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയില്‍ വെച്ച്‌ വെള്ളിയാഴ്ച മരിച്ചത്.

യാംബുവില്‍ വര്‍ഷങ്ങളായി പല കമ്ബനികളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം നിലവില്‍ മാക്ക് ഗള്‍ഫ് കോണ്‍ട്രാക്റ്റിങ് കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലാല്‍ബൂണ്‍, മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്.

ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞു റിയാദില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ സൂറത്ത് അലി യാംബുവില്‍ എത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യാംബുവില്‍ ഖബറടക്കാനുള്ള ശ്രമങ്ങള്‍ യാംബു കെ.എം.സി.സി വെല്‍ഫെയര്‍ വിംങ് ചെയര്‍മാന്‍ സിറാജ് മുസ്ലിയാരകത്ത്, കണ്‍വീനര്‍ അബ്ദുറസാഖ് നമ്ബ്രം എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular