Thursday, April 25, 2024
HomeIndiaപോലീസ് എന്ന വ്യാജേന തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഏഴ് ലക്ഷം രൂപ

പോലീസ് എന്ന വ്യാജേന തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഏഴ് ലക്ഷം രൂപ

ഗുരുഗ്രാം: പോലീസ് എന്ന വ്യാജേന യുവതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. മുംബൈ ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പ്രാചി ദോഖെ എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ.

കൊറിയര്‍ സര്‍വീസ് കമ്ബനിയുടെ കസ്റ്റമര്‍ സര്‍വീസ് ആണെന്ന് പറഞ്ഞായിരുന്നു യുവതിക്ക് ഫോണ്‍ കോള്‍ വരുന്നത്. യുവതിയുടെ പേരില്‍ ഒരു കൊറിയര്‍ വന്നതായി വിളിച്ചയാള്‍ പറഞ്ഞു. അന്താരാഷ്ട്ര കൊറിയര്‍ ആണെന്നും രണ്ട് പാസ്പോര്‍ട്ട്, അഞ്ച് എ.ടി.എം കാര്‍ഡുകള്‍, 300 ഗ്രാം കഞ്ചാവ്, ഒരു ലാപ്ടോപ് എന്നിവ കൊറിയറായി വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് തിരിച്ചയച്ചുവെന്നും യുവതിയെ അറിയിച്ചു.

എന്നാല്‍ യുവതി അത്തരത്തില്‍ ഒന്നും താന്‍ വാങ്ങിയിട്ടില്ലെന്ന് അറിയിച്ചു. പക്ഷെ യുവതിയുടെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ചാണ് കൊറിയര്‍ അയച്ചിരിക്കുന്നതെന്നും ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിനാല്‍ പോലീസില്‍ പരാതിപ്പെടാനും വിളിച്ചയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാള്‍ ഫോണ്‍ കൈമാറി. സംഭവത്തില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാമെന്നും അന്വേഷണത്തില്‍ സഹായിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ചയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയില്‍ നിന്ന് അന്വേഷണത്തിനെന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു.

ആദ്യം 95,499 രൂപ യുവതിയില്‍ നിന്ന് ഇവര്‍ കൈപ്പറ്റി. അന്വേഷണത്തിനുമുമ്ബ് ആര്‍.ബി.ഐയില്‍ കെട്ടിവയ്ക്കാനാണ് പണം എന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് നാല് തവണകളായി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 6,93,437.50 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular