Friday, March 29, 2024
HomeIndiaഒന്നേകാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍

ഒന്നേകാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍

മുംബൈ: ഒന്നേകാല്‍ കോടിയിലധികം രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവാവ് പിടിയില്‍.
വക്കോള പാലത്തിന് സമീപം പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട് ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്ത് പുറത്തായത്.
പൊലീസുകാരെ കണ്ടയുടന്‍ യുവാവ് പരിഭ്രാന്തനായി ഓടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പിന്തുടര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
പിന്നീട് ബാഗ് പരിശോധിച്ചപ്പോള്‍ 325 ഗ്രാം ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് കടത്തുന്നതിന് പകരമായി ലഭിച്ച 4.6 ലക്ഷം രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular