Thursday, March 28, 2024
HomeIndiaവരും ദിവസങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

വരും ദിവസങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ക്‌നൗ: വാരാണസിയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്ന് അദ്ദേഹം എണ്ണക്കമ്ബനികളോട് അഭ്യര്‍ഥിച്ചു. ചില സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചിട്ടില്ലെന്നും ഇക്കാരണത്താല്‍ എണ്ണവില കൂടുതലാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ എണ്ണവിലയില്‍ 10 രൂപയോളം വ്യത്യാസമുണ്ടെന്ന് നമോ ഘട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ലോകത്ത് എണ്ണവില കത്തിപ്പടര്‍ന്നപ്പോള്‍ രാജ്യത്ത് ഡീസല്‍-പെട്രോള്‍ വില നിയന്ത്രണാതീതമായി. രാജ്യത്തിന്റെ വികസന നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിദേശ രാജ്യങ്ങളെ അധികം ആശ്രയിക്കില്ല. രാജ്യത്ത് ഊര്‍ജ ഉല്‍പാദനത്തിനായി നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനം അളക്കുന്നത് ഊര്‍ജത്തിന്റെ ആവശ്യകത കൊണ്ടാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി.

ഊര്‍ജ ആവശ്യങ്ങളും വര്‍ധിക്കുകയും ഉപഭോഗം നിറവേറ്റുന്നതിനായി പുതിയ വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. വിദേശ നിക്ഷേപകരും വരുന്നുണ്ട്. നൂറിലധികം ആഭ്യന്തര, വിദേശ നിക്ഷേപകര്‍ കാശിയിലെത്തി. ചര്‍ച്ച നടക്കുകയാണ്. ഹരിത ഊര്‍ജം, ജൈവ, സൗരോര്‍ജ്ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

2024ഓടെ രാജ്യത്തെ പെട്രോള്‍ പമ്ബുകളില്‍ നിന്ന് ജൈവ ഇന്ധനമായ ഇ-20 ലഭ്യമാക്കും. 2047ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായി മാറും. ഭാവിയില്‍ ഊര്‍ജത്തിന് പുതിയൊരു ബദല്‍ ഹരിത ഹൈഡ്രജനായി ഉയര്‍ന്നുവരും. ഇത് മലിനീകരണം ഒഴിവാക്കും. ദേശീയ ഹരിത ഹൈഡ്രജന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular