Saturday, April 20, 2024
HomeKeralaഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ : ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എടവിലങ്ങ് കര്‍ഷക റോഡിനടുത്ത് താമസിക്കുന്ന അരിപ്പിനി വീട്ടില്‍ കുട്ടന്റെ മകള്‍ രാഖിയെ (35) ആണ് ഭര്‍ത്താവായ ലാലു (38) ഇന്നലെ രാവിലെയോടെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

14 വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. ഭാര്യയുമായി വഴക്കിട്ട് ആറ് മാസത്തോളമായി ലാലു കൊടുങ്ങല്ലൂരില്‍ താമസിക്കുകയാണ്. മൂന്ന് പെണ്‍കുട്ടികളോപ്പം എടവിലങ്ങ് കര്‍ഷക റോഡില്‍ വാടകയ്ക്കാണ് രാഖി കഴിയുന്നത്. കുറച്ചുനാളായി ഭര്‍ത്താവിന്റ ഭീഷണി ഭയന്ന് രാത്രിയില്‍ അയല്‍പക്കത്തെ വീടുകളിലാണ് രാഖിയും കുട്ടികളും കിടന്നിരുന്നത്.

ഇന്നലെ പുലര്‍ച്ചെയോടെ ഇവര്‍ കഴിയുന്ന വീട്ടിലേക്ക് കയറിവന്ന് രാഖിയെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ രാഖി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അന്വേഷണ സംഘത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അജിത്ത്, രവികുമാര്‍, സന്തോഷ്, എ.എസ്.ഐ ഉല്ലാസ് പൂത്തോട്ട് എന്നിവരുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular