Friday, April 19, 2024
HomeGulfഅബ്ദുല്‍ റഹ്മാന്‍ അല്‍ അസ്ഫര്‍ എ.ടി.ഒ സെക്രട്ടറി ജനറല്‍

അബ്ദുല്‍ റഹ്മാന്‍ അല്‍ അസ്ഫര്‍ എ.ടി.ഒ സെക്രട്ടറി ജനറല്‍

കുവൈത്ത് സിറ്റി : അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്റെ (എ.ടി.ഒ) സെക്രട്ടറി ജനറലായി അബ്ദുല്‍ റഹ്മാന്‍ അല്‍ അസ്ഫറിനെ തിരഞ്ഞെടുത്തു.

ഞായറാഴ്ച കുവൈത്തില്‍ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മന്‍ഫൂഹി, അല്‍ അസ്ഫറിനെ അഭിനന്ദിച്ചു.

1967ല്‍ കുവൈത്തില്‍ സ്ഥാപിതമായ എ.ടി.ഒ അറബ് നഗരങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന സ്ഥാപനമാണെന്ന് അല്‍ അസ്ഫര്‍ പറഞ്ഞു. എ.ടി.ഒയുടെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ തന്റെ പരമാവധി ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എ.ടി.ഒ, അറബ് ലോകത്തിന്റെ എല്ലാ മേഖലകളിലും വികസനം തുടരുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം അറബ് നഗരങ്ങളുടെ ഐഡന്റിറ്റിയും സംസ്കാരവും സംരക്ഷിക്കുന്നതിലും ശ്രദ്ധ നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular