Friday, April 19, 2024
HomeGulfകുവൈത്ത് കടലില്‍ തിമിംഗലങ്ങള്‍ എത്തിയതില്‍ സ്ഥിരീകരണമില്ല

കുവൈത്ത് കടലില്‍ തിമിംഗലങ്ങള്‍ എത്തിയതില്‍ സ്ഥിരീകരണമില്ല

കുവൈത്ത് സിറ്റി : കുവൈത്ത് കടലിലേക്ക് തിമിംഗലങ്ങള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍.

പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസിലെ ഫിഷറീസ് സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊഹ്‌സെന്‍ അല്‍ മുതൈരി ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖാറൂഹ് ദ്വീപിനു സമീപം രണ്ടു തിമിംഗലങ്ങളെ കണ്ടതായി വിഡിയോ പ്രചരിക്കുന്നുണ്ട്.

തിമിംഗലങ്ങളെ സാന്നിധ്യം കണ്ടെത്താന്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്താനും കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ മുതൈരി പറഞ്ഞു.

കുവൈത്ത് യൂനിവേഴ്സിറ്റി, റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയണ്‍മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയവരുമായും സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനവും നടക്കുന്നുണ്ട്.

തിമിംഗലങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് തടയാന്‍, അവയെ അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular