Thursday, March 28, 2024
HomeGulfരാജ്യാതിര്‍ത്തികള്‍ താണ്ടി ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിള്‍ പറന്നെത്തി

രാജ്യാതിര്‍ത്തികള്‍ താണ്ടി ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിള്‍ പറന്നെത്തി

കുവൈത്ത് സിറ്റി : രാജ്യാതിര്‍ത്തികള്‍ താണ്ടി കുവൈത്തിന്റെ സുന്ദര കാലാവസഥ അനുഭവിക്കാന്‍ റഷ്യയില്‍നിന്ന് പുതിയ അതിഥിയെത്തി.

ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിളാണ് കഴിഞ്ഞ ദിവസം അല്‍ ജഹ്‌റ നേച്ചര്‍ റിസര്‍വിലേക്ക് പറന്നെത്തിയതെന്ന് കുവൈത്ത് എന്‍വയണ്‍മെന്റല്‍ ലെന്‍സ് ടീം അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇത്തരം പക്ഷിയെ കുവൈത്ത് നിരീക്ഷിക്കുന്നത് ആദ്യമാണെന്നും ഇവ പ്രജനനകാലത്ത് റഷ്യയിലേക്ക് കുടിയേറുന്നതായും ടീമിലെ ബോര്‍ഡ് അംഗം ഉമര്‍ അല്‍ സയ്യിദ് ഉമര്‍ പറഞ്ഞു.

ഈ കഴുകന്മാരില്‍ ഒന്നിന്റെ ഡി.എന്‍.എ പരിശോധനയില്‍ പക്ഷി പെണ്‍പക്ഷിയാണെന്ന് തെളിഞ്ഞതായും തെക്കന്‍ റഷ്യയില്‍ കൂടുകൂട്ടിയിരിക്കാമെന്നും ഉമര്‍ പറഞ്ഞു. കെ.എഫ്.എ.എസ് (കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്), എന്‍വയണ്‍മെന്റ് പബ്ലിക് അതോറിറ്റി എന്നിവയുടെ പിന്തുണയോടെ ഒരേ ഇനത്തില്‍പ്പെട്ട ആറ് കഴുകന്മാരിലാണ് സംഘം പരീക്ഷണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular