Wednesday, April 24, 2024
HomeKeralaഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്‍റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വസ്തുതകളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ പ്രസംഗത്തിലുണ്ട്. സാമ്ബത്തിക സ്ഥിതി സുസ്ഥിരമാണെന്നത് പരിഹാസ്യമായ പ്രസ്താവനയാണ്. ഗവര്‍ണറെകൊണ്ട് ഇക്കാര്യം പറയിച്ചു. ശമ്ബളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സതീശന്‍ ആരോപിച്ചു.

കേരളത്തിലേത് ഏറ്റവും മോശം പൊലീസാണെന്നും ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികള്‍ പോലും പോലീസ് സേനയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാലും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular