Friday, March 29, 2024
HomeIndiaനേതാജിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്': സര്‍സംഘചാലക്

നേതാജിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്’: സര്‍സംഘചാലക്

കൊല്‍ക്കത്ത: ഭാരതത്തെ ശ്രേഷ്ഠമാക്കാനുള്ള നേതാജിയുടെ സ്വപ്‌നങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ടെന്ന് ആര്‍എസ്‌എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്.

പരാക്രം ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ നമ്മള്‍ ഒന്നിച്ച്‌ പ്രയത്‌നിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിത യാത്ര രാഷ്‌ട്രത്തിന് പ്രചോദനം പകരുന്നതാണെന്നും സര്‍ സംഘചാലക് പറഞ്ഞു.

നേതാജി രാഷ്‌ട്രത്തിന് വേണ്ടി ജീവിതം ഹോമിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ സുഖ സൗകര്യങ്ങളോടുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം തനിക്കുണ്ടായിരുന്ന സര്‍വ്വവും രാജ്യത്തിനായി ഹോമിച്ചു. ഭാരതത്തിനെ ശ്രേഷ്ഠമാക്കുക എന്ന അദ്ദേഹതത്തിന്റെ സ്വപ്‌നം ഇനിയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അത് സാക്ഷാത്കരിക്കാന്‍ നമ്മള്‍ ഒരുമിച്ച്‌ പ്രയത്‌നിക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

പരാക്രം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുബാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് അദ്ദേഹം പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി. ആന്‍ഡമാനിലെ യുദ്ധ സ്മാരകം നേതാജിയുടെ ആശങ്ങള്‍ സജീവമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി പോര്‍ട്ട്‌ബ്ലെയറില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. 1943 ല്‍ സുബാഷ് ചന്ദ്ര ബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular